കാപാലികരേ കാപാലികരേ
കാപാലികരേ.. ..കാപാലികരേ .
കണ്ണീര് കടല്ക്കരയില്
കണ്ണീര് കടല്ക്കരയില്
ദൈവത്തെ സ്വര്‍ണ്ണത്തുടലില്‍ തളച്ചവരെ
നിങ്ങൾ കൊടുത്ത മയക്ക് മരുന്നിൽ
മന്വന്തരങ്ങള്‍ മയങ്ങിയതോ..മരിച്ചതോ
കല്ലിനും പ്രതിമയ്ക്കും നിര്‍മ്മാല്യം
കല്ലിനും പ്രതിമയ്ക്കും നിര്‍മ്മാല്യം
ഇവിടെ കള്ള നാണയമല്ലേ വിശ്വാസം
ഈശ്വരന് കയ്യാമം നല്കിയോരേ
നിങ്ങൾ ഈ യുഗത്തിൻ മനുഷ്യരെ വിടുമോ
കണ്ണീര് കടല്ക്കരയില്
ദൈവത്തെ സ്വര്‍ണ്ണത്തുടലില്‍ തളച്ചവരെ
നിങ്ങൾ കൊടുത്ത മയക്ക് മരുന്നിൽ
മന്വന്തരങ്ങള്‍ മയങ്ങിയതോ..മരിച്ചതോ
വീഥിയിലെങ്ങാനം വെളിച്ചമുണ്ടോ
മുട്ടി വിളിച്ചാല്‍ തുറക്കണ വാതിലുണ്ടോ (2)
സത്യത്തിൻ ശിരസ്സില്‍ നിങ്ങളണിയിച്ച
മുള്ക്കിരീടമേറ്റുവാങ്ങാന് ആളുണ്ടോ
കണ്ണീര് കടല്ക്കരയില്
ദൈവത്തെ സ്വര്‍ണ്ണത്തുടലില്‍ തളച്ചവരെ
നിങ്ങൾ കൊടുത്ത മയക്ക് മരുന്നിൽ
മന്വന്തരങ്ങള്‍ മയങ്ങിയതോ..മരിച്ചതോ