കാശ്മീര ചന്ദ്രികയോ

കാശ്മീര ചന്ദ്രികയോ സഖി നിന്‍
കസ്തൂരി മാന്‍മിഴിയിണയില്‍
കാശ്മീര ചന്ദ്രികയോ സഖി നിന്‍
കസ്തൂരി മാന്‍മിഴിയിണയില്‍
കസ്തൂരി മാന്‍മിഴിയിണയില്‍
കാദംബരി പുഷ്പമോ നിന്റെ
കണ്ണാടിക്കവിളിന്നഴകില്‍
കാദംബരി പുഷ്പമോ നിന്റെ
കണ്ണാടിക്കവിളിന്നഴകില്‍
കണ്ണാടിക്കവിളിന്നഴകില്‍
കണ്ണാടിക്കവിളിന്നഴകില്‍

കാശ്മീര ചന്ദ്രികയോ സഖി നിന്‍
കസ്തൂരി മാന്‍മിഴിയിണയില്‍
കസ്തൂരി മാന്‍മിഴിയിണയില്‍

സൂര്യശിലാ ശില്പ മണിയറയില്‍
ഹംസ തൂലികാ സുരഭില ശയ്യകളില്‍ (2)
വാരിപ്പുണരും നിന്നെ വാരിപ്പുണരും
ചാരുമുഖീ ഞാന്‍ വാത്സ്യായനനെ തോല്‍പ്പിക്കും
വാരിപ്പുണരും ചാരുമുഖീ ഞാന്‍
വാത്സ്യായനനെ തോല്‍പ്പിക്കും..

കാശ്മീര ചന്ദ്രികയോ സഖി നിന്‍
കസ്തൂരി മാന്‍മിഴിയിണയില്‍
കസ്തൂരി മാന്‍മിഴിയിണയില്‍

ദാഹിച്ചു മോഹിച്ചു നിന്നധരത്തില്‍
സോമരസാമൃതം നുകരും ഞാന്‍ (2 )
നീയെന്നില്‍ അണിയൂ
ഇന്ന് നീയെന്നില്‍ അണിയൂ
രോമാഞ്ചപ്പൂക്കളാല്‍ നിനക്കായി സ്വയംവര മാല തീര്‍ക്കും
നീയെന്നില്‍ അണിയൂ
രോമാഞ്ചപ്പൂക്കളാല്‍ നിനക്കായി സ്വയംവര മാല തീര്‍ക്കും

കാശ്മീര ചന്ദ്രികയോ സഖി നിന്‍
കസ്തൂരി മാന്‍മിഴിയിണയില്‍
കസ്തൂരി മാന്‍മിഴിയിണയില്‍
കാദംബരി പുഷ്പമോ നിന്റെ
കണ്ണാടിക്കവിളിന്നഴകില്‍
കാശ്മീര ചന്ദ്രികയോ സഖി നിന്‍
കസ്തൂരി മാന്‍മിഴിയിണയില്‍
കസ്തൂരി മാന്‍മിഴിയിണയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
kashmeera chandrikayo

Additional Info

Year: 
1977
Lyrics Genre: 

അനുബന്ധവർത്തമാനം