സര്‍പ്പ സന്തതിമാരേ
Music:
Lyricist:
Singer:
Film/album:
യേഹേ സര്‍പ്പ സന്തതിമാരേ
ഓഹോ രക്ത മോഹിനിമാരേ
ഉപജാപങ്ങള്‍ പൊയ്മുഖങ്ങള്‍
ഉടച്ചു വാര്‍ക്കും ഞങ്ങള്‍
എല്ലാം തകര്‍ത്തു മാറ്റും ഞങ്ങള്‍
ഉപജാപങ്ങള്‍ പൊയ്മുഖങ്ങള്‍
ഉടച്ചു വാര്‍ക്കും ഞങ്ങള്‍
എല്ലാം തകര്‍ത്തു മാറ്റും ഞങ്ങള്‍
യേഹേ സര്‍പ്പ സന്തതിമാരേ
ഓഹോ രക്ത മോഹിനിമാരേ
കാഞ്ചന ഗോപുരത്തില്‍ കുടിയിരുന്നൊരു
കറുത്ത സൂര്യന്മാര്‍ക്കസ്തമനം (2 )
മരണത്തിന്‍ മണിനാദം മുഴങ്ങാറായി
മനസ്സിലെ കോട്ടകള്‍ തകരാറായി (2)
കാപട്യത്തിന് കാവലിരിക്കുന്ന ഭൂതത്താന്മാരെ
കാപട്യത്തിന് കാവലിരിക്കുന്ന ഭൂതത്താന്മാരെ
കണ്ണിൽ തീയുള്ള കരിനാഗങ്ങടെ വിഷപ്പല്ലുകൾ പറിക്കും
ഞങ്ങൾ വിഷപ്പല്ലുകൾ പറിക്കും
വാളെടുത്തവൻ വാൾകൊണ്ടു വീണിടും
വിന വിതച്ചവൻ വിലങ്ങുകലണിയും (2)
രഹസ്യങ്ങൾ വെളിവാകാൻ ഒരു നിമിഷം
ഇനി രണഭേരി ഉയരാൻ ഒരു നിമിഷം
ഒരു നിമിഷം ..ആ ..ആ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sarppa santhathimare