ജാഗരേ ജാ ജാഗരേ ജാ

ജാഗരേ ജാ ജാഗരേ ജാ
ജാഗരേ ജാ ജാഗരേ ജാ

കല്പ്പനയിടുന്നൊരു രാജാവേ ഹാ
കാരുണ്യമില്ലാത്ത രാജാവേ (2)
കപ്പം തരുന്നുണ്ട് കയ്യോടെ നിന്‍
തൊപ്പി തെറിക്കുമോ നോക്കട്ടെ (2)
ജാഗരേ ജാ ജാഗരേ ജാ
ജാഗരേ ജാ ജാഗരേ ജാ

അന്തപ്പുരത്തിലെ കഥയെന്തേ
അങ്കണം കാക്കുന്ന നീയറിഞ്ഞോ (2 )
അരിശം കൊണ്ടളിയാ നെടുകില്ല
നിനക്ക് അതിനോ ഔഷധം വേറെയില്ല (2 )
ജാഗരേ ജാ ജാഗരേ ജാ

കല്പ്പനയിടുന്നൊരു രാജാവേ ഹാ
കാരുണ്യമില്ലാത്ത രാജാവേ
കപ്പം തരുന്നുണ്ട് കയ്യോടെ നിന്‍
തൊപ്പി തെറിക്കുമോ നോക്കട്ടെ
ജാഗരേ ജാ ജാഗരേ ജാ
ജാഗരേ ജാ ജാഗരേ ജാ

അതിരറ്റ കോപം നല്ലതല്ല
നീ അഗതിയെ കയ്യേറ്റം ചെയ്തിടല്ലാ (2)
കൈബലം കൊണ്ടൊന്നും നേടുകില്ല
ആ കടം കഥയ്ക്കിപ്പോള്‍ ചിലവുമില്ല (2 )
ജാഗരേ ജാ ജാഗരേ ജാ

കല്പ്പനയിടുന്നൊരു രാജാവേ ഹാ
കാരുണ്യമില്ലാത്ത രാജാവേ
കപ്പം തരുന്നുണ്ട് കയ്യോടെ നിന്‍
തൊപ്പി തെറിക്കുമോ നോക്കട്ടെ
ജാഗരേ ജാ ജാഗരേ ജാ
ജാഗരേ ജാ ജാഗരേ ജാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
jagre ja jagre ja

Additional Info

Year: 
1977
Lyrics Genre: 

അനുബന്ധവർത്തമാനം