ഈ കണ്‍കോണിലെ (duet)

ഈ കണ്‍കോണിലെ ഒരു വെന്മിന്നലായി തെളിയൂ 
ഒരു മണ്‍കൂടിലെ പുതു പൊൻനാളമായി വിരിയൂ
കിനാവായി നീ..
ഇനി നിഴലിനു നിറകതിർ ചാർത്തുവാനായി
ഇരുളകങ്ങളിൽ പോരു പോരു നീ നിശകളിൽ
അലസമായി ഒരു നിലാകുളിർ വീശും തെന്നലായി മെല്ലെ
ഈ വിണ്‍കോണിലെ ഒരു കണ്‍ മിന്നലിൽ തെളിയൂ
വിലോലമായി ..

തിരകൾപോൽ തിരയുന്നു ഞാനാ
പ്രിയമുഖം പലനാളായി..
കരമുങ്ങി കവിയുന്നു വീണ്ടും
സ്മൃതി നിലാവിലെ രൂപമായി നീ
ഒഴുകി നീങ്ങിനാൽ മൂകമായി ദൂരെ ദൂരെ
പ്രണയ തന്ത്രികൾ വിങ്ങിടും നോവായി

ഈ കണ്‍കോണിലെ ഒരു വെണ്‍ മിന്നലായി തെളിയൂ
ഒരു മണ്‍കൂടിലെ പുതു പൊൻനാളമായി വിരിയൂ
കിനാവായി നീ..

ഇളകി മറിയുകയായി മധുര ലഹരികളാകെ
കരലിളുണരുമീ പൂവിൽ..
പുലരിവെയിലിലെ ശലഭമായി നീ
പതിയെ വന്നിനി ചായുമോ മാറിൽ ..മാറിൽ
ഹൃദയ താളവും ഗാനമാക്കുവാൻ പോരൂ
ഈ കണ്‍കോണിലെ ഒരു വെണ്‍ മിന്നലായി തെളിയൂ
ഒരു മണ്‍കൂടിലെ പുതു പൊൻനാളമായി വിരിയൂ
കിനാവായി നീ..
ഇനി നിഴലിനു നിറകതിർ ചാർത്തുവാനായി
ഇരുളകങ്ങളിൽ പോരൂ പോരു നീ നിശകളിൽ
അലസമായി ഒരു നിലാകുളിർ വീശും തെന്നലായി മെല്ലെ
റ്റര റ്റാരാരാ ...റ്റര റ്റാരാരാ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee kankonile