ഇനി പാടൂ മധുമൊഴി നീ

ഇനി പാടൂ മധുമൊഴി നീ
ഹൃദയമുരുകിയ ഗാനം (3)

ഏകാന്ത സന്ധ്യാവനിയിലെ
ഓർമ്മപ്പെരുമഴ പോലെ
ആരോടോ മൊഴിയും കിളിയുടെ
കാതരനാദം പോലെ..പാടൂ..
കടലലപോലാകെ വെൺനുര മലർ തൂകി

ഇനി പാടൂ മധുമൊഴി നീ..
ഹൃദയമുരുകിയ ഗാനം.. (2)

പാട്ടിൽ തീനാളമായി തെളിയാവു ഞാൻ
ഏതോ കാർമേഘമായി പൊഴിയാവു ഞാൻ
പാതിരകൾ മേയും.. ആകാശ സീമയിൽ
നിറ താരങ്ങൾ പൂത്തുവിരിയാൻ
ഒരു നാളീ മൗനങ്ങൾ.. ഗാനമാകും
ഉം ..ഉം ..
ഇനി പാടൂ മധുമൊഴി നീ ..
ഹൃദയമുരുകിയ ഗാനം (2)

0CwlW3TLIJg