വിജനമൊരു വീഥിയിൽ

വിജനമൊരു വീഥിയിൽ സജലമിഴി തേടവേ
പറയാമൊഴിയായൊരു വേദന പിടയുകയോ
അറിയാതറിയാതൊരു ചേതന കുതറുകയോ
മാരിക്കാറിൻ ലോകം തേടുന്നൂ
വാനം നീളേ പാടുന്ന വേഴാമ്പൽ നീ
വിജനമൊരു വീഥിയിൽ സജലമിഴി തേടവേ
പറയാമൊഴിയായൊരു വേദന പിടയുകയോ
അറിയാതറിയാതൊരു ചേതന കുതറുകയോ
ആ ..അ ആ.. അ

തേടുന്നു പകൽ രാവിനേ
തേടുന്നു സ്വരം വീണയേ
ഇടറിയുതിരുമിലകളെന്ന പോലവേ..
പകലുമിരവുമൊഴുകി മറയുമീ വേനലിൽ
ഓർമ്മകളിൽ.. ആരുടെ
സ്നേഹസ്വരം ഇതൾ നീട്ടിയോ
പാഴ്മുരളിയേതൊരു.. ലോലകരലയമോർക്കയോ
അനുദിനമനുദിനമെരിയുമി വിരഹവുമായി

വിജനമൊരു വീഥിയിൽ സജലമിഴി തേടവേ
പറയാമൊഴിയായൊരു വേദന പിടയുകയോ
അറിയാതറിയാതൊരു ചേതന കുതറുകയോ

തേടുന്നിതാ മലർക്കാറ്റിനേ..ഹേയ്
തേടുന്നിതാ.. നിഴൽ ജ്വാലയേ
തിരകൾ നുരകളിളകിമറിയുമീ സാഗരം
വിധുര ഹൃദയഭാവമാർന്നു തേങ്ങവേ..
പോക്കുവെയിലാളുമീ.. മൂകമണലാഴികളിതിൽ
കാണുവതിനാവുമോ.. ദൂരെയിനി നീരലകളേ
മണിമുകിലരുളുമി ജലകണമണിവതിനായി

വിജനമൊരു വീഥിയിൽ സജലമിഴി തേടവേ
പറയാമൊഴിയായൊരു വേദന പിടയുകയോ
അറിയാതറിയാതൊരു ചേതന കുതറുകയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vijanamoru veedhiyil

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം