തിരു തിരുമാരൻ കാവിൽ

തിരുതിരുമാരൻ കാവിൽ
ആദ്യവസന്തം കൊടിയേറി
ചമഞ്ഞൊരുങ്ങീ അണിഞ്ഞിറങ്ങീ
കളമെഴുത്തുപാട്ടിന്റെ കഥ തുടങ്ങീ (തിരു..)
 
പൊന്നാരമ്പൻ കുളിരിൽ
പഞ്ചവർണ്ണപ്പൊടിയിൽ (2)
പാട്ടിലുറങ്ങും ഗന്ധർവ്വൻ
ഉണർന്നെണീറ്റു പച്ചക്കുതിരയിലേറി
കടംകഥയും ചൊല്ലിക്കൊണ്ടുറഞ്ഞിറങ്ങീ (തിരു..)
 
 
പൊരുന്നിരിക്കും ചൂടിൽ
നെഞ്ചു നെഞ്ചിലമർന്നൂ (2)
നേർത്തു ചിരിക്കും തൂവെട്ടം
കണ്ണടച്ചു കാറ്റൊരു രഹസ്യമോതി
കളം വരച്ച വർണ്ണങ്ങളിട കലർന്നൂ(തിരു..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiru thirumaran

Additional Info

അനുബന്ധവർത്തമാനം