പള്ളിമഞ്ചൽ
പള്ളിമഞ്ചൽ പവിഴമഞ്ചൽ
പച്ചോലച്ചാർത്തിന്റെ ചിത്രമഞ്ചൽ
മഞ്ചലിനുള്ളിലെ പൊൻ കിളിപ്പെണ്ണിനു
മംഗല്യപ്പുടമുറിയ്ക്കൊരാണു വേണം (പള്ളി..)
ചന്ദ്രപ്പളുങ്കിന്റെ മാല വേണം
പെണ്ണിനു വെള്ളാരംകല്ലിന്റെ കമ്മൽ വേണം (2)
ഏഴു നിറമുള്ള പൊട്ടു വേണം പിന്നെ
ഏഴു കടൽ കണ്ടു വന്ന പട്ടു വേണം
സ്വർഗ്ഗത്തെ പൊൻ പണിക്കൻ തീർത്ത മിന്നു വേണം
ഗന്ധർവ്വകിന്നരന്റെ കൊട്ടു വേണം ലലല...ലാലാലാ.ആ..ആ..ആ...(പള്ളി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pallimanchal
Additional Info
ഗാനശാഖ: