ഏദനിൽ ആദിയിൽ
ഏദനിൽ ആദിയിൽ
ആദവും ഹവ്വയും
സ്തീ പുരുഷ വികാരത്തിൻ വിത്തിട്ടു
ജന്മാന്തരങ്ങളായ് ഒഴുകും വികാരം
നമ്മുടെ ഹൃദയം നിറയെ വേരിട്ടു
കരളിലൊരുന്മാദം തളിർത്തു പൂത്തെങ്കിലും
അവനിലൊരപൂർണ്ണഭാവം നിറഞ്ഞു നിന്നു (2)
ആ ജീവിതത്തിൻ ധന്യതക്കവനിലെ
വാരിയെല്ലിൻ നിന്നിണയെ നൽകി
രാഗം ദിവ്യാനുരാഗം
ഒഹൊഹൊ...ഓഹോ..ഓഹോ.. (ഏദനിൽ..)
അവളിൽ നിരന്തരമലിഞ്ഞു ചേർന്നെങ്കിലും
അവനിലൊരന്തർദ്ദാഹം വിതുമ്പി നിന്നു (2)
ഒരു സംഗമത്തിൻ സഫലതയ്ക്കായെന്നിൽ
ഉണരുമാ ദാഹം നീ തീർത്തു
മോഹം തീരാത്ത മോഹം ഓഹോ..ഒഹൊഹൊഹോ...ഓഹൊ....(ഏദൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Edanil aadhiyil
Additional Info
ഗാനശാഖ: