മധുമാസചന്ദ്രൻ മാഞ്ഞൂ

മധുമാസചന്ദ്രൻ മാഞ്ഞൂ

മുകിൽമാലയിൽ ഓ...

തളിരാമ്പൽ താനേ തേങ്ങീ

വിരഹാർദ്രയായ്

മിഴിമിന്നുമെൻ ശരറാന്തലേ

തിരി നീട്ടുമോ  (മധുമാസ)

 

ഇടനെഞ്ചിലേതോ നോവിൻ

അലമാല മൂടും കടലേ

നിഴൽ വീണ രാവിൻ മാറിൽ

മിഴിനീരു പെയ്യും മുകിലേ (ഇടനെഞ്ചിൽ)

 

ഇരുളിന്റെ കൂടാരത്തിൽ ഞാൻ മാത്രമായ്

ഇരുളിന്റെ കൂടാരത്തിൽ ഞാൻ മാത്രമായ്

 

ഓ....(മധുമാസ)

 

 

അഴലോടെയാരോ പാടും

അതിലോലമേതോ രാഗം

അലയുന്ന കാറ്റിൻ ചുണ്ടിൽ

മഴയായ് വീഴും യാമം  (അഴലോടെ)

 

ചിറകാർന്ന രാപ്പാടിയായ് എന്നോർമ്മകൾ

ചിറകാർന്ന രാപ്പാടിയായ് എന്നോർമ്മകൾ

ഓ....(മധുമാസ)

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhumaasa Chandran