ഓമലേ നിൻ കണ്ണിൽ

ഓമലേ..നിന്‍ കണ്ണില്‍ 
ഓണനിലാവിന്റെ ചാരുത 
ഞാനിന്നു കണ്ടു
ഓമനേ..നിന്‍ ചുണ്ടില്‍ 
ഒരു തുമ്പപ്പൂവിന്റെ മൃദുലത 
ഞാനിന്നറിഞ്ഞു
(ഓമലേ...)

ഈ വര്‍ണ്ണരാത്രിയില്‍ 
നിന്‍ ചാരെയണയുമ്പോള്‍
ഒരു നവ്യരാഗം ഞാന്‍ ശ്രവിച്ചു
ആവണിത്തെന്നലില്‍ 
നിന്‍ വേണിയിളകുമ്പോൾ
ഒരു നവ്യഗന്ധം ഞാന്‍ നുകര്‍ന്നു
(ഓമലേ...)

പൊന്‍‌തൂവലാല്‍ നെയ്ത 
സ്വപ്നമഞ്ചത്തില്‍
എന്‍പ്രിയേ നിന്നില്‍ ഞാനലിയുമ്പോള്‍
അറിയുന്നു ഞാനെന്റെ 
മനസ്സിലെ മാലേയം
പൂത്തുലയുന്നതു മെല്ലെ
(ഓമലേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Omale nin kannil