വര്‍ഷമേഘമേ വര്‍ഷമേഘമേ

വര്‍ഷമേഘമേ വര്‍ഷമേഘമേ
വര്‍ഷമേഘമേ മേഘമേ
പറയൂ നീ മണ്ണിന്റെ മാറില്‍
ഒരിത്തിരി പുളകമായ് മാറാത്തതെന്തേ
വര്‍ഷമേഘമേ വര്‍ഷമേഘമേ
വര്‍ഷമേഘമേ മേഘമേ

ഇനിയെത്രനാളുകള്‍ കാത്തിരിക്കേണമീ
വയലേല ഹരിതാഭമാകാന്‍
എങ്ങോ തെളിനീരിന്‍ ഉറവകള്‍ വാര്‍ന്നൊരീ
അരുവിതന്‍ കിന്നരം കേള്‍ക്കാന്‍
വര്‍ഷമേഘമേ വര്‍ഷമേഘമേ
വര്‍ഷമേഘമേ മേഘമേ

വാസന്തദേവി നിന്‍ വാസരസ്വപ്നങ്ങള്‍
വാടിക്കരിഞ്ഞു പോയല്ലോ
വര്‍ണ്ണശലഭത്തിന്‍ വര്‍ണ്ണസ്വപ്നങ്ങളാം
വര്‍ണ്ണപുഷ്പങ്ങള്‍ ഇല്ലല്ലോ
വര്‍ഷമേഘമേ വര്‍ഷമേഘമേ
വര്‍ഷമേഘമേ മേഘമേ

എന്‍ കണ്ണനുണ്ണിതന്‍ കടലാസുവഞ്ചിക്കായ്
ഒരു കൊച്ചു കാളിന്ദി തീര്‍ക്കു
ഈ ചെറുമുറ്റത്തിന്‍ ചൊരിമണല്‍ ചാലിലായ്
കാളിന്ദിയോളങ്ങള്‍ തീര്‍ക്കൂ
വര്‍ഷമേഘമേ വര്‍ഷമേഘമേ
വര്‍ഷമേഘമേ മേഘമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varshamekhame varshamekhame