ഉള്ളിൽ കുറുകുന്ന

ഉള്ളിൽ കുറുകുന്ന വെൺപിറാക്കളേ
കണ്ണീരാറ്റിൻ കുഞ്ഞോളങ്ങളേ
താനേ തളരുന്ന ചുണ്ടിലൂറുമീ
താരാട്ടുപാട്ടിൻ ഈണം മൂകമായ്
അലിയും സ്നേഹമാം തൂവെണ്ണയും
അഴലിൽ ചാലിച്ച കൽക്കണ്ടവും
ഇനി മാറിൽ നീറും കാണാച്ചൂടും
നൽകാനാവില്ലല്ലോ

നെഞ്ചിൽ നിറമിഴിനീരുമായ്
നോവും ഒരു ബലിദാനമായ്
ഏതോ കർമ്മബന്ധത്തിൻ ഇടനാഴിയിൽ
ആരും കാണാക്കാറ്റിൻ നെടുവീർപ്പുമായ്
ഒരു കണ്ണീർമേഘം പെയ്യാൻ
വയ്യാതെങ്ങോ വിങ്ങുമ്പോൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ullil kurukunna