മുത്തുക്കുട ചൂടി

മുത്തുക്കുട ചൂടി നീ വാ...ആ..ആ..
മുത്തണിഞ്ഞ തേരിൽ നീ വാ..ആ...ആ..
പൂനിലാവായ് നീ പോരുമോ
പൂങ്കുളിരായ് ഞാൻ പോരുന്നേ
(മുത്തുക്കുട)

താഴവരയിൽ താമരപ്പൂക്കൾ
നീളേ തേൻ മൂടി നിൽക്കുന്നൂ
മാമലയിൽ മോദമായിന്ന്
ആ മയിലുമാടുന്നു
(താഴ്വരയിൽ)

വിരുന്നു വരുന്നു പറന്നു മുന്നിൽ
കിളികളാനന്ദമായ്
(വിരുന്നു)
പുഴയരികിലെ കുളിരലകളായ് നീ വാ
മനസ്സിലെ മധുരം പകർന്നു നൽകാൻ
ആടിയാടി വാ നീയോടി വാ
പാടിയാടി വാ നീ തേടി വാ
(മുത്തുക്കുട)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthukkuda Choodi

Additional Info

Year: 
1985

അനുബന്ധവർത്തമാനം