ഈ ജ്വാലയിൽ

ഈ ജ്വാലയിൽ പാവം മനുഷ്യനെരിയുമ്പോൾ
ഈ ജ്വാലയിൽ പാവം മനുഷ്യനെരിയുമ്പോൾ
സ്മൃതിയിൽ ഉതിരും.. മുറിവിൽ പതിയുന്നു
ശരങ്ങൾ.. ശരങ്ങൾ..
ഈ ജ്വാലയിൽ പാവം മനുഷ്യനെരിയുമ്പോൾ

എവിടെയോ ആശകൾ എവിടെയോ പാതകൾ
ഇരുളിൻ തീരത്തെ എകാകികൾ
നിഴലിൻ ലോകത്തെ സഞ്ചാരികൾ
കർമ്മപഥങ്ങളിൽ ജീവിതം എന്നും അഴലുകളിൽ
ഈ ജ്വാലയിൽ പാവം മനുഷ്യനെരിയുമ്പോൾ

എവിടെയോ മോചനം എവിടെയോ സാന്ത്വനം
വിധിയിലാഴുന്ന അപരാധികൾ..
മൃതിതൻ കണ്ണിലെ കൂട്ടാളികൾ..
ജന്മപഥങ്ങളിൽ ജീവികൾ എന്നും തടവുകളിൽ
ഈ ജ്വാലയിൽ പാവം മനുഷ്യനെരിയുമ്പോൾ
സ്മൃതിയിൽ ഉതിരും.. മുറിവിൽ പതിയുന്നു
ശരങ്ങൾ.. ശരങ്ങൾ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee jwalayil

Additional Info

Year: 
1982
Lyrics Genre: 

അനുബന്ധവർത്തമാനം