തേൻപൂക്കളിൽ കുളിരിടും

തേൻപൂക്കളിൽ കുളിരിടും തേൻതെന്നലിൽ
തേൻപൂക്കളിൽ കുളിരിടും തേന്‍‌തെന്നലിൽ
തളിരിലതളിർ തേടി കതിരിലകതിർ ചൂടി
ഏകാന്തമേതോ ചില്ലയിൽ മോഹശാരിക
എന്റെ മോഹശാരിക
മമ്മീ ഡാഡീ കിലുംകിലും കിളിപോൽ
പൊങ്ങിപ്പോകാൻ ചിറകുകളെവിടെ

കിനാക്കള്‍തൻ തടങ്ങളിൽ പ്രശാന്തമായീ
നിതാന്തമാം സുമങ്ങളിൽ പ്രസന്നമായീ
മധുരവുമായ്  അണയുകയായ്‌ നിനവുകളെന്നിൽ
പുളകവുമായ്‌ വിടരുകയായ്‌ കവിതകളെങ്ങും
അജ്ഞാതമേതോ വീഥിയിൽ മോഹത്തേരുകൾ
എന്റെ മോഹത്തേരുകൾ
ലാലാലലാലാലാ ആ ലാലാലലാ
ലാലാലലാ ലാലാലലാ ലാലാലലാ ലാലാലലാ

പ്രതീക്ഷതൻ തലങ്ങളിൽ നിറങ്ങള്‍ തൂകി
അനന്തമാം പഥങ്ങളിൽ ലയങ്ങളാടീ
ഹൃദയസ്വരം പകരുകയായ്‌ കിളിമകളെന്നിൽ
ഹൃദയനിറം അണിയുകയായ്‌ മലരുകളെങ്ങും
അജ്ഞാതമേതോ വീഥിയിൽ മോഹത്തേരുകള്‍
എന്റെ മോഹത്തേരുകള്‍

തേൻപൂക്കളിൽ കുളിരിടും തേന്‍‌തെന്നലിൽ
തളിരിലതളിർ തേടി കതിരിലകതിർ തൂകി
ഏകാന്തമേതോ ചില്ലയിൽ മോഹശാരിക
എന്റെ മോഹശാരിക

ലാലാലലാലാലാ ആ ലാലാലലാ
ലാലാലലാ ലാലാലലാ ലാലാലലാ ലാലാലലാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
then pookkalil kuliridum