ഒരു രാഗനിമിഷത്തിന്‍

ലാലാലാ ഹഹഹ ഹ  ലാലാലാ ഹഹഹഹ
ഒരു രാഗനിമിഷത്തിന്‍ കുളിരുമായി വന്നൂ
ആഹാ ആഹാ ആഹാ
ഒരു മോഹസദനത്തിന്‍ അരികില്‍ ഞാന്‍ നില്പൂ
ആഹാ ആഹാ ആഹാ
രാവിന്‍ സംഗീതം ഉന്മാദമേകുന്നൂ
എന്നില്‍ സ്വരങ്ങള്‍ ചാര്‍ത്തി
പകര്‍ന്നു തരുന്നു പതഞ്ഞ മരന്ദം
ഒരു രാഗനിമിഷത്തിന്‍ കുളിരുമായി വന്നൂ
ഒരു മോഹസദനത്തിന്‍ അരികില്‍ ഞാന്‍ നില്പൂ

ഇതാ പ്രകാശങ്ങളൊന്നായി
ഇതാ പ്രസൂനങ്ങളൊന്നായി (2)
ഇടഞ്ഞിടുന്നു പുണര്‍ന്നിടുന്നു ഹൃദന്തതാളത്തില്‍
അഹഹഹഹഹ
എനിക്കുവേണം രോമാഞ്ചമേ
കൊതിച്ചു ഞാൻ അടുക്കുമാ നിറക്കൂട്ടുകൾ
ഒരു രാഗനിമിഷത്തിന്‍ കുളിരുമായി വന്നൂ
ഒരു മോഹ സദനത്തിന്‍ അരികില്‍ ഞാന്‍ നില്പൂ
ലാലാലലാ ..ലാലാലലാ ..ലാലാലലാ

ഇതാ വിചാരങ്ങളൊന്നായി
ഇതാ വിലാസങ്ങളൊന്നായി (2)
ഉറഞ്ഞിടുന്നു വളര്‍ന്നിടുന്നു ഹൃദന്തദാഹത്തില്‍
അഹഹഹഹ ..
എനിക്കുവേണം രോമാഞ്ചമേ
കൊതിച്ചു ഞാന്‍ അടുക്കുമാ നിണപ്പൂവുകള്‍

ഒരു രാഗനിമിഷത്തിന്‍ കുളിരുമായി വന്നൂ
ഒരു മോഹസദനത്തിന്‍ അരികില്‍ ഞാന്‍ നില്പൂ
രാവിന്‍ സംഗീതം ഉന്മാദമേകുന്നൂ
എന്നില്‍ സ്വരങ്ങള്‍ ചാര്‍ത്തി
പകര്‍ന്നു തരുന്നു പതഞ്ഞ മരന്ദം
ഒരു രാഗനിമിഷത്തിന്‍ കുളിരുമായി വന്നൂ
ഒരു മോഹസദനത്തിന്‍ അരികില്‍ ഞാന്‍ നില്പൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru raga nimishathin