ചിത്രത്തൂവൽ വരിവരിയായി
ചിത്രത്തൂവൽ വരിവരിയായി
തുരുതുരെ വരവായ് പൂമ്പാറ്റകൾ
മുറ്റത്തെങ്ങും നിരനിരയായി
നിറമഴ ചൊരിയും പൂത്തുമ്പികൾ (2)
കിന്നാരമലരുകളേ ചാഞ്ചാടി തുള്ളുമഴകുകളേ
നല്ലോണമുണ്ടോ ഇത്തിരി തേനുണ്ണാൻ
ചിത്രത്തൂവൽ വരിവരിയായി
തുരുതുരെ വരവായ് പൂമ്പാറ്റകൾ
മുറ്റത്തെങ്ങും നിരനിരയായി
നിറമഴ ചൊരിയും പൂത്തുമ്പികൾ
ഗ മ പ സ സ
സ നി രി സ നി ധ പ മ പ സ സ
സ സ നി രി സ നി സ
സ സ ഗ ഗ രി സ മ മ മ ഗ രി സ നി ധ പ
തന്നന്നാരോ തന്നന്നാരോ തന്നന്നാരോ തന്നന്നാരോ
തുള്ളിതേനിൻ മണി ചുടുത്തണ മലരിനു
കാറ്റിലിളകണതൊരു സുഖമായി
മുത്താരമണിഞ്ഞും കൊണ്ടൊരു മണമനസ്സിനു
ചുണ്ടിലൊരു തരി പുളിരസമായ്
നില്ല് നില്ല് നുകരും മുൻപൊരു
പാട്ട് മൂളി നടമാടാമോ
ചൊല്ലു ചൊല്ലു പകരും മുൻപൊരു
നാട്ടുകാരി മലരേതാണോ
കനവിലുള്ളൊരു പൊലിമ പല പലതിന്നായ്
മനമുരുകിയ മധുവൊരു തിരുമധുരം
ചിത്രത്തൂവൽ വരിവരിയായി
തുരുതുരെ വരവായ് പൂമ്പാറ്റകൾ
ചുറ്റിചുറ്റി നട കറങ്ങണ പറവ നീ
നാളെയിതു വഴി ഇനി വരുമോ
നാളത്തെ പുലരി വന്നുദിക്കുമ്പോളെനിക്ക് നീ
വീണ്ടുമൊരു നറുമണി തരുമോ
പാട്ട് പാടിയണയും നീയൊരു
കൂട്ടുകാരിയിനിയാകാമോ
കാറ്റ് വന്നു പുണരും നീ ഇത്
കേട്ട് നിന്നു കളിയാടാമോ
മധുരമുള്ളൊരു കഥയിലെഴുതിയ ബന്ധം
ഇരുളലയുടെ കടവിലെ കളയരുതെ
ചിത്രത്തൂവൽ വരിവരിയായി
തുരുതുരെ വരവായ് പൂമ്പാറ്റകൾ
മുറ്റത്തെങ്ങും നിരനിരയായി
നിറമഴ ചൊരിയും പൂത്തുമ്പികൾ