കൊല്ലത്തിരുന്നാൽ ഇല്ലം മറക്കും
കൊല്ലത്തിരുന്നാൽ ഇല്ലം മറക്കും
കൊച്ചീലെത്തിപ്പോയാൽ അച്ചിയും വേണ്ടാ
കുന്നംങ്കുളത്തോ കുത്തിയിരുന്നാൽ
കാർന്നൊന്മാരെപ്പോലും മാറ്റിക്കിട്ടൂല്ലോ
കറുകറുത്തൊരു മലയുടെ മേലെ
പടപടയൊരു ചിറകടി കേട്ടേ
കത്തും സൂര്യൻ മങ്ങി താഴുന്നേ
തണുതണുപ്പുള്ള വഴികളിലൂടെ
ചുറുചുറുക്കുള്ള കുറുമ്പിന്റെ കൂട്ടം
ചന്നം പിന്നം ചിന്നിപ്പായുന്നെ
അ അ ആ
കള്ളനോക്കിലെ കണ്ണിൻ മുള്ള്
ഒ ഒ ഓ നെഞ്ചിൽ കുത്താതെ
അ അ ആ
കട്ടെടുക്കുവാനെത്തും കാറ്റെ
അ അ ആ കുളിരോ
കറുകറുത്തൊരു മലയുടെ മേലെ
പടപടയൊരു ചിറകടി കേട്ടേ
കത്തും സൂര്യൻ മങ്ങി താഴുന്നേ
പുതുമഴ പോലെ മോഹങ്ങൾ
പുതിയൊരു വാനം കണ്മുന്നിൽ
ഓരോ നോവും താനേ ദൂരേയായി ..ഓ
മനമറിയാതെ മൗനത്തിൽ
മലരുകയില്ലേ സ്വർണ്ണങ്ങൾ
പൂവെല്ലാം ചെരുംന്നേരം ഒന്നായി പാടുമ്പോൾ
ചിൽചിൽ കളിചിരിമൊഴിയതിലാടിയോ
ചാരത്തേതോ..
ഇരുവരുമതിലൊരു മഴയൊരു മഞ്ഞിൻ തുള്ളിതളിരും
മെല്ലേ ..
ചിൽചിൽ കളിചിരിമൊഴിയതിലാടിയോ
ചാരത്തേതോ..
ഇരുവരുമതിലൊരു മഴയൊരു മഞ്ഞിൻ തുള്ളിതളിരും
താരാട്ട് കേൾക്കുന്ന തങ്കക്കുരുന്നെന്ന പോൽ
കൊല്ലത്തിരുന്നാൽ ഇല്ലം മറക്കും
കൊച്ചീലെത്തിപ്പോയാൽ അച്ചിയും വേണ്ടാ
കുന്നംങ്കുളത്തോ കുത്തിയിരുന്നാൽ
കാർന്നൊന്മാരെപ്പോലും മാറ്റിക്കിട്ടൂല്ലോ
മൊഴികളിലില്ലേ കിന്നാരം
ഇതളണിയുന്നേ ഈണങ്ങൾ
തെന്നിത്തൂവും തെന്നൽപോലെയായി ഓഹോയ്
കളകളമാകെ താളങ്ങൾ
കരളിലുമേതോ മേളങ്ങൾ
ഈ രാവിൻ തീരം നീളേ ഒന്നായി ചേരുമ്പോൾ
മണിമുകിലൊഴുകിയ വഴികളിൽ പാറിയോ
നെഞ്ചകത്തെ
മലരണിവനിയിലെ കനവുകളൊരു കാണാക്കിളികൾ
മേലേ ..
മണിമുകിലൊഴുകിയ വഴികളിൽ പാറിയോ
നെഞ്ചകത്തെ
മലരണിവനിയിലെ കനവുകളൊരു കാണാക്കിളികൾ
പൂവൽ നിലാവിന്റെ ഒമാൽകളിത്തോഴികൾ
കൊല്ലത്തിരുന്നാൽ ഇല്ലം മറക്കും
കൊച്ചീലെത്തിപ്പോയാൽ അച്ചിയും വേണ്ടാ
കുന്നംങ്കുളത്തോ കുത്തിയിരുന്നാൽ
കാർന്നൊന്മാരെപ്പോലും മാറ്റിക്കിട്ടൂല്ലോ
കറുകറുത്തൊരു മലയുടെ മേലെ
പടപടയൊരു ചിറകടി കേട്ടേ
കത്തും സൂര്യൻ മങ്ങി താഴുന്നേ
തണുതണുപ്പുള്ള വഴികളിലൂടെ
ചുറുചുറുക്കുള്ള കുറുമ്പിന്റെ കൂട്ടം
ചന്നം പിന്നം ചിന്നിപ്പായുന്നെ
അ അ ആ
അ അ ആ
കള്ളനോക്കിലെ കണ്ണിൻ മുള്ള്
ഒ ഒ ഓ നെഞ്ചിൽ കുത്താതെ
അ അ ആ
കട്ടെടുക്കുവാനെത്തും കാറ്റെ
അ അ ആ കുളിരോ