ജന്മതീരത്തെങ്ങു നിന്നോ

ജന്മതീരത്തെങ്ങു നിന്നോ
നീ വന്നതെന്തേ കുഞ്ഞോമലാളെ
മാറിൽ നിന്നെ വാരിച്ചൂടാൻ നല്ലമ്മ വേണ്ടേ പൊന്നുമ്മയോടെ
നിൻച്ചുണ്ടിൽ മലരായി പിച്ചിപ്പൂവിന്നഴകോ.. ഉം
കുഞ്ഞിക്കാലിൽ കൊലുസ്സായി പുഴയുടെ കൊഞ്ചാലോ
ഉം ..
ജന്മതീരത്തെങ്ങു നിന്നോ
നീ വന്നതെന്തേ കുഞ്ഞോമലാളെ
മാറിൽ നിന്നെ വാരിച്ചൂടാൻ നല്ലമ്മ വേണ്ടേ പൊന്നുമ്മയോടെ

നിധിയായി മാറുവാൻ വിരുന്നു വന്നു നീ
തണലായി മാറിയെൻ വിരിഞ്ഞ ചില്ലകൾ
തെന്നിത്തെന്നിയോടുന്നു നീ എൻ മുറ്റത്തെങ്ങും
കണ്ണേ പൊന്നേ അകലേ
കാവൽ കണ്ണായിക്കൂടുന്നു ഞാനിതാ
കിന്നരിയഴകേ ..

ജന്മതീരത്തെങ്ങു നിന്നോ
നീ വന്നതെന്തേ കുഞ്ഞോമലാളെ
മാറിൽ നിന്നെ വാരിച്ചൂടാൻ നല്ലമ്മ വേണ്ടേ പൊന്നുമ്മയോടെ

അമൃതിന്റെ തുള്ളികൾ നുണഞ്ഞുവെങ്കിലും
വരലുന്നു പിന്നെയും കുരുന്നു ചുണ്ടുകൾ
അമ്മത്തുമ്പിയെങ്ങെങ്ങുപോയി നിൻ ചൂടും തേടി
മഞ്ഞിൽ പൈതൽ തെന്നവേ
കുഞ്ഞിത്തുമ്പി താരാട്ടുമായി വരൂ
ശലഭജനനീ ...

ജന്മതീരത്തെങ്ങു നിന്നോ
നീ വന്നതെന്തേ കുഞ്ഞോമലാളെ
മാറിൽ നിന്നെ വാരിച്ചൂടാൻ നല്ലമ്മ വേണ്ടേ പൊന്നുമ്മയോടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
janmatheerathengu ninno

Additional Info

അനുബന്ധവർത്തമാനം