മിന്നലേ മിന്നും മൊഴിയായി

മിന്നലേ മിന്നും മൊഴിയായി മാറിയോ
എന്നിലെ എന്നിൽ അലയായി പായുമോ
ഇന്നിതാ വീഥിയിൽ എന്നുമുതിരാപ്പൂവുകൾ
എന്നും നിൻ ദൂതുമായി വന്നു അരികേ നിൻ സ്വരം
മിന്നലേ മിന്നും മൊഴിയായി മാറിയോ
എന്നിലെ എന്നിൽ അലയായി പായുമോ

ഇന്നെനുള്ളിൽ തെളിയും
ഏതു പുതിയ പുതിയ വഴികൾ
മഴയായി പെയ്യും വഴിയിൽ
നിന്റെ മധുര മധുര മൊഴികൾ
ഈ മഴയിൽ..മഴയിൽ ..മഴയിൽ ..
ഈ മഴയിൽ നനഞ്ഞു മണ്ണിൽ ചേരാൻ
കാറ്റിൽ പറന്നു വാനോടലിയാൻ
നീ തന്നു അറിയാതൊരു വരം

മെല്ലെ നീ മുന്നിലുണരും നാദമേ
ചില്ലിൽ നീ വെള്ളിവെയിലിൻ നാളമേ
തന്നു നീ നിഴലുകൾ
എന്നുമറിയാതൊരു ദലം
എന്നും നിൻ ദൂതുമായി  വന്നു അരികേ
നിൻ സ്വരം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
minnale minnum mozhiyayi(malayalam movie rasputtin)