ശിവരഞ്ജിനീ ഓ പ്രിയസഖീ
Music:
Lyricist:
Singer:
Film/album:
ശിവരഞ്ജിനീ ഓ പ്രിയസഖീ
കൈലാസശൃംഗങ്ങള്‍
കൈകൂപ്പി നില്‌ക്കുന്നു നിന്നെ
നടരാജചരണത്തിൽ ഒരു ധൂളിയീ ഭൂമി
പ്രണയനിധി നീ പ്രണവവിധി നീ
ഭവഭയഹരാ യമസംഹരാ പുരഹരവിഭോ ഓം
ശിവരഞ്ജിനീ ഓ പ്രിയസഖീ
ഗിരിനന്ദിനീ ഓ വിധുമുഖി
ഹൈമവതി നിന്‍ മേനി മാലേയം
ചൊടിയിലെന്നും മധുരപാനീയം (2)
എന്റെ മെയ്യില്‍ പാതി നീ
എന്റെ നര്‍ത്തനവേദി നീ (2)
ആരും ആരും തേടും പുണ്യം നീ
ശിവരഞ്ജിനീ ഓ പ്രിയസഖീ
ഗിരിനന്ദിനീ ഓ വിധുമുഖി
കൈലാസശൃംഗങ്ങള്‍
കൈകൂപ്പി നില്‌ക്കുന്നു നിന്നെ
ഋതുശോഭയായി വന്നു പുണരുന്നു
നിന്‍ പ്രേമമെന്നെ
ശിവരഞ്ജിനീ ഓ പ്രിയസഖീ
ഗിരിനന്ദിനീ ഓ വിധുമുഖി
കൈലാസശൃംഗങ്ങള്‍
കൈകൂപ്പി നില്‌ക്കുന്നു നിന്നെ
ഋതുശോഭയായി വന്നു പുണരുന്നു
നിന്‍ പ്രേമമെന്നെ
നടരാജചരണത്തിന്‍ ഒരു ധൂളിയീ ഭൂമി
പ്രണയനിധി നീ പ്രണവവിധി നീ
ഭവഭയഹരാ യമസംഹരാ പുരഹരവിഭോ ഓം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
shivaranjini oh priyasaghi