ചെല്ലക്കാറ്റേ മുല്ലത്തയ്യിന്

ദൂരെ പോയിവരാം
ദൂരേ പോയിവരാം
ലോകമേ ഭൂഗോളമേ
എന്റെ ചിറകില്‍ അഭയം തരാം
എന്നും അഭയം തരാം

ചെല്ലക്കാറ്റേ മുല്ലത്തയ്യിന്
മാല ചാര്‍ത്തുന്നതാര് (2)
ഹേമന്തമാണോ വാസന്തമാണോ എഹേയ്
ഈ നല്ല മണ്ണിന്റെ പൂജാരിയാണോ
ഹേയ്
ചെല്ലക്കാറ്റേ മുല്ലത്തയ്യിന്
മാല ചാര്‍ത്തുന്നതാര്

പൊന്‍‌കദളിപ്പൂ ഇളം‌പൂങ്കവിളത്ത്
നാലുമണിപ്പൂ മേലേ നീലവാനത്ത്
മണ്ണിടിഞ്ഞു മാഞ്ഞുപോയ നാഴിസ്വപ്നങ്ങള്‍
മൊട്ടിലേ കരിഞ്ഞിടുന്ന നാലു മോഹങ്ങള്‍
പാടൂ നീ പൂങ്കാറ്റേ (2)
ഹേമന്തമാണോ വാസന്തമാണോ എഹേയ്
ഈ നല്ല മണ്ണിന്റെ പൂജാരിയാണോ
ചെല്ലക്കാറ്റേ മുല്ലത്തയ്യിന്
മാല ചാര്‍ത്തുന്നതാര് (2)

നിലാവിന്റെ മാറത്ത്
പൊന്‍‌പൂവുമായ് വന്നു ഞാന്‍

നിലാവിന്റെ മാറത്ത്
പൊന്‍‌പൂവുമായി വന്നു ഞാന്‍
കിനാപ്പൂക്കള്‍ കോര്‍ക്കുന്ന
പൊന്‍‌കമ്പിയായി  നിന്നു ഞാന്‍
ഹേമന്തമാണോ വാസന്തമാണോ
ഈ നല്ല മണ്ണിന്റെ പൂജാരിയാണോ
(ചെല്ലക്കാറ്റേ മുല്ലത്തയ്യിന്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chellakatte mullathayyinu

Additional Info

അനുബന്ധവർത്തമാനം