കണ്ണും കണ്ണും കണ്ടു മുട്ടി
കണ്ണും കണ്ണും കണ്ടു മുട്ടി
മോഹനമീ കഥ തുടങ്ങി
ഗന്ധർവ്വ ശ്രുതിയലിഞ്ഞു
പ്രേമഗാനം മരുമഴയായി
ആദ്യാനുരാഗമുള്ളിൽ
ആരാധനയായി മാറി
അന്നുതൊട്ടിന്നോളം ഞാൻ
ആരാധികയായി മാറി
കണ്ണും കണ്ണും കണ്ടു മുട്ടി
മോഹനമീ കഥ തുടങ്ങി
ഇലയില്ലാ പൂവല്ലികൾ
മരതക നിറമണിഞ്ഞുലഞ്ഞു
ഇതൾവാടും താമരയോ
ഇതൾപൊഴിയാ പൂവായി
ആകാശ വാടിയിൽ
താരാമലരേഴഴകണിഞ്ഞു
ആനന്ദ ചന്ദ്രികയിൽ നാം
നെഞ്ചോടു ചേർന്നലിഞ്ഞു
പൊൻതൂവൽ പോലെ നാം
ഈ തെന്നലിൽ പറന്നുയർന്നു
തൂമഞ്ഞു തുള്ളിയായി
തേന്മലരിൽ കുളിർ ചൊരിഞ്ഞു
കണ്ണും കണ്ണും കണ്ടു മുട്ടി
മോഹനമീ കഥ തുടങ്ങി
താലവനം പീലി നീർത്തും
കാറ്റിൽ നിൻ മുടി ഉലഞ്ഞൂ
മലർമണം ഒഴുകുമ്പോൾ
സന്ധ്യയിൽ നിൻ മൗനരാഗം
ഏകാന്തരാവിൽ നിൻ
ശീതളമധു മർമ്മരങ്ങൾ
ഏതോ നിഴൽപ്പാടിൽ നിൻ
ഗന്ധർവ്വ വീണാ നാദം
നീയെന്ന പ്രണയരൂപം
ജീവനിൽ തിരയുണർത്തി
നാഥാ നിൻ രാഗമെൻ
ആത്മഗീതമായി മാറി
(കണ്ണും കണ്ണും കണ്ടു മുട്ടി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kannum kannum kandumutti
Additional Info
Year:
2013
Lyrics Genre:
ഗാനശാഖ: