മാനത്തൊരു മഞ്ഞുകൂടു്

മാനത്തൊരു മഞ്ഞുകൂടു്
മഞ്ഞു കൂട്ടില്‍ മഞ്ഞുതുള്ളി
മഞ്ഞുതുള്ളിക്കുള്ളം തുള്ളി
ഉള്ളം തുള്ളീട്ടൂഞ്ഞാല്‍ ആടി
ആടും നേരത്തുള്ളം തെന്നി
തെന്നിപ്പായും കാറ്റും കൂടി
കാറ്റു മെല്ലെ സുല്ലും ചൊല്ലി
ചൊല്ലല്‍ കേട്ടു് മേഘം തൂകി
തൂകി താഴെ മെയ്യില്‍ മൂടി
കയ്യും മെയ്യും മുത്തില്‍ മൂടി
മുത്തിന്‍ ഉള്ളം മെല്ലെ മൂളി
മൂളിക്കൊണ്ടു് താളം തുള്ളി
കൂടെത്തുള്ളും പൂവാല്‍ തുമ്പി
പാട്ടിന്‍ ഈണം കേട്ടേ പാടി
അന്നം പിന്നം പുന്നാരത്തെ
വെള്ളിക്കിണ്ണം ചിമ്മിച്ചിമ്മി
പിഞ്ചു മിഴി വിടര്‍ത്തുന്ന
ചെമ്പനീരിന്‍ ചന്തമാണു നീ

കുയില്‍ പാടിയൊരിളമലര്‍വനിയിലെ പനിനീര്‍പ്പൂവേ
കനവാടിയ കരളിനറയിലൊരു കരിവണ്ടുണ്ടോ
തളിരമ്പിളി കളിമിഴിചിമ്മിയ കുളിരും രാവില്‍
തഴുകാനൊരു കാറ്റുവീശിയതും അറിയുന്നുണ്ടോ
ആരേ മറന്നേ പാടി പറന്നേ വന്നൂ
നിലാവിന്‍ ജനലഴിയരികെ
കുയില്‍ പാടിയൊരിളമലര്‍വനിയിലെ പനിനീര്‍പ്പൂവേ
തഴുകാനൊരു കാറ്റുവീശിയതും അറിയുന്നുണ്ടോ

ഓഹോ ..
പൂവിനു ചെറു ചുംബനമേകുവതാരോ
ഇനി ഈ വിരലിനു മോതിരമാകുവതാരോ
ആട്ടിടയനു കൂട്ടിനു വന്നതുമാരോ
ഈ പാട്ടരുവിയില്‍ ഓളമിളക്കിയതാരോ
ഇരുമനസ്സുകള്‍ കുരുവികളായിളവേൽക്കുന്നേരം
ഒളിവിതറിയ മെഴുതിരിപോൽ നിനവലരും നേരം
ആരേ മറന്നേ പാടി പറന്നേ വന്നേ
ഒലിവിന്‍ ചില്ലകളുലയേ
തളിരമ്പിളി കളിമിഴിചിമ്മിയ കുളിരും രാവില്‍
കനവാടിയ കരളിന്‍ അറയിലൊരു കരിവണ്ടുണ്ടോ

താരകശലഭങ്ങള്‍ നിരത്തിയതാരോ
അനുരാഗിലമീ ജാലമൊരുക്കിയതാരോ
ചാരുതയൊടു ചന്ദ്രിക മെഴുകിയതാരോ
അതു പുഞ്ചിരിയെന്നോതി മയക്കുവതാരോ
രാമുകിലുകള്‍ പുതുമഞ്ഞലവിരി നീര്‍ത്തും നേരം
തേന്‍പൊടിമഴ പൂമരത്തളികയില്‍ കിനിയും നേരം
ആരേ മറന്നേ പാടി പറന്നേ വന്നൂ
വിലോലം ഇമയിതളിളകേ

കുയില്‍ പാടിയൊരിളമലര്‍വനിയിലെ പനിനീര്‍പ്പൂവേ
കനവാടിയ കരളിനറയിലൊരു കരിവണ്ടുണ്ടോ
ഹേയ് തളിരമ്പിളി കളിമിഴിചിമ്മിയ കുളിരും രാവില്‍
തഴുകാനൊരു കാറ്റുവീശിയതും അറിയുന്നുണ്ടോ
ആരേ മറന്നേ പാടി പറന്നേ വന്നൂ
നിലാവിന്‍ ജനലഴിയരികെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
manathoru kanjukoottu