അര്‍ത്തുങ്കലെ പള്ളിയില്‍

ഹലെലൂയ ഹലെലൂയ ഹലെലൂയ
ഹലെലൂയ ഹലെലൂയ ഹലെലൂയ
ഹലെലൂയ ഹലെലൂയ ഹലെലൂയ

അര്‍ത്തുങ്കലെ പള്ളിയില്‍ ചെന്നിട്ടിന്നീശോയെ
കണ്ടിട്ടൊന്നോശാന പാടാം  (2)
അത്രത്തോളം മക്കളാം നമ്മളെ
കര്‍ത്താവ്‌ കാക്കുവാന്‍ കുര്‍ബാന കൂടാം
ആത്മാവിന്‍ വാതില്‍ തുറക്കാം
അള്‍ത്താരക്കുള്ളില്‍ സ്തുതിക്കാം
അനുതാപമുള്ളില്‍ നിറയ്ക്കാം
അവിടെയ്ക്കതെല്ലാം കൊടുക്കാം
ദൈവത്തിന്റെ കുഞ്ഞാടിന്നോടോത്ത്
ജീവിത കുന്നുകേറാം 
അര്‍ത്തുങ്കലെ പള്ളിയില്‍ ചെന്നിട്ടിന്നീശോയെ
കണ്ടിട്ടൊന്നോശാന പാടാം 
അത്രത്തോളം മക്കളാം നമ്മളെ
കര്‍ത്താവ്‌ കാക്കുവാന്‍ കുര്‍ബാന കൂടാം

ശലമോന്റെ മുന്തിരിതോപ്പിലെ
കീര്‍ത്തന കാറ്റായി ചുറ്റി പറക്കാം
കീര്‍ത്തന കാറ്റായി ചുറ്റി പറക്കാം
വീടായ വീടുകളിബത്തില്‍
വെഞ്ചരിച്ചങ്ങനെ നമ്മെ പുതുക്കാം
വെഞ്ചരിച്ചങ്ങനെ നമ്മെ പുതുക്കാം
എല്ലാരുമോന്നായിരിക്കാം ഓ
എല്ലാരുമോന്നായിരിക്കാം
വല്ലായ്മയോക്കെയും നീക്കാം
നല്ലോരായി നമ്മളെ മാറ്റാം
സ്വര്‍ലോകം മണ്ണിലും തീര്‍ക്കാം
മെഴുതിരികള്‍ നിരനിരയായി
മിഴിയുഴിയും നിറവുകളില്‍
നീതിമാന്റെ മുന്നിലെത്തി മുട്ടുകുത്തി മുത്തമിട്ടിടാം
(അര്‍ത്തുങ്കലെ)
ഹലെലൂയ ഹലെലൂയ ഹലെലൂയ
ഹലെലൂയ ഹലെലൂയ ഹലെലൂയ
ഹലെലൂയ ഹലെലൂയ ഹലെലൂയ

അകതാരിലാനന്ദമേകുന്ന
നാഥന്റെ നന്മകള്‍ പാടി  പുകഴ്ത്താം 
നാഥന്റെ നന്മകള്‍ പാടി  പുകഴ്ത്താം
നേരായ പാത തെളിക്കുവാന്‍
സത്യപ്രകാശത്തെ നിത്യം വിളിക്കാം 
സത്യപ്രകാശത്തെ നിത്യം വിളിക്കാം
വിശ്വാസ വീധിയോരുക്കാം ഓ 
വിശ്വാസ വീധിയോരുക്കാം
പ്രത്യാശ മര്‍ത്ത്യന് നല്‍കാം
സ്വര്‍ഗീയ ഗീതിയാല്‍ വാഴ്ത്താം
സുവിശേഷ വേലകള്‍ ചെയ്യാം
തിരുവചനം തിരിതെളിയും
ഇടവകതന്‍ നടവഴിയില്‍
വിണ്ണില്‍ നിന്ന് പെയ്തു വന്ന
ദൈവസ്നേഹമെന്നുമേകിടാം ..
(അര്‍ത്തുങ്കലെ)

uHl3zyJC5Mw