പെരുനാള് പെരുനാള്

സര്‍വ്വദയാപരനെ വാഴ്ത്തീടട്ടെ
മാനുഷരാസകലം(2)
പാരിടമാകവേ തന്‍ തിരുനാമവും
ഭാരിച്ച മോദത്തോടെ
വാഴ്ത്തീടട്ടെ മാനുഷരാസകലം
വാഴ്ത്തീടട്ടെ മാനുഷരാസകലം

പെരുനാള് പെരുനാള്
പൂമാലപ്പള്ളിയില്‍ പെരുനാള്
കുരുത്തോലത്തൊങ്ങല്‍ തൂക്കി
നല്ല കരക്കാര്
പെരുനാള് പെരുനാള്
പൂമാലപ്പള്ളിയില്‍ പെരുനാളു്
വരവേല്‍ക്കാന്‍ ചേരുന്നുണ്ടേ
സര്‍വ്വ മതക്കാര്
നല്ല ബാന്റു മേളപ്പുറപ്പാട്
യേശുനാഥനുള്ള സ്തുതിപാട്
തിരി തെളിക്ക്‌ മണി മുഴക്ക്‌
നമ്മള്‍ എല്ലാരും ഒന്നായി നേരുന്ന നാളാണ്
പെരുനാള് പെരുനാള്
പൂമാലപ്പള്ളിയില്‍ പെരുനാള്
വരവേല്‍ക്കാന്‍ ചേരുന്നുണ്ടേ
സര്‍വ്വ മതക്കാര്

കരിമുകിലു് മായണ കണ്ടേ
അകലെയൊരു ലാത്തിരി പൂത്തേ
വയല്‍താണ്ടി എത്തുന്നുണ്ടേ
വിരുന്നുകാര്
പൊടികയറി ആടണ കാറ്റ്
പടിയിറങ്ങി ഓടണതെന്തേ
കരക്കാര്‍ക്കു കൊണ്ടേ പോണു പതഞ്ഞ വീഞ്ഞ്
പുതുമോടികാട്ടുമിവൾ ആരാണ്
പടിഞ്ഞാറ്റില്‍ ഔതയുടെ മോളാണ്
വഴിയോരപ്പീടികയില്‍ എന്താണ്
നിറച്ചാന്ത്‌ മാല വള കോളാണ്
കുടയെടുത്ത് നടനടക്ക്‌
ഇനി എല്ലാം മറന്നുള്ളൊരാഘോഷരാവാണ്
പെരുനാള് പെരുനാ
പൂമാലപ്പള്ളിയില്‍ പെരുനാള്
വരവേല്‍ക്കാന്‍ ചേരുന്നുണ്ടേ
സര്‍വ്വ മതക്കാര്

ഇടയനുടെ ഈരടി പണ്ടേ
ഉരുവിടണ വീടുകളുണ്ടേ
ഇറമ്പത്തു വെള്ളിത്തിങ്കൾ
വെളക്കുമുണ്ടേ
വയണയില അപ്പവുമുണ്ടേ
വറുത്തരച്ച മീന്‍ കറിയുണ്ടേ
വെളുക്കുന്ന നേരത്തോളം വെളമ്പലുണ്ടേ
മര നീരുമോന്തിവന്നതാരാണ്
പരകാട്ടിത്തൊമ്മയുടെ മോനാണ്
കടയോടെ കൊണ്ടുവന്നതെന്താണ്
കരുമാടിക്കാച്ചിലിന്റെ ചാക്കാണ്
ഇരു കരയ്ക്ക്‌ ഒരു മനസ്സ്
നമ്മള്‍ എന്നാളും ഓര്‍ക്കുന്നൊരുല്ലാസരാവാണ്

(പെരുനാള് പെരുനാള് )

kGJuRP9_gL4