കണ്മണീ കണ്മണീ നല്ലഴകിൻ

കണ്മണീ കണ്മണീ
നല്ലഴകിൻ ചുണ്ടിൽ കാവ്യം നീ
പ്രാണനിൽ പ്രാണനിൽ
വന്നലിയും പാട്ടിൽ ഈണം നീ
നറുമഴയിൽ ചെറുപുഴനീർ
കുളിരിന്റെ പൂക്കൾ ചൂടുമോ നീ മാറിൽ
( കണ്മണീ.. )

കൈതൊട്ടാൽ ഒട്ടിക്കൂടി പൂക്കുന്നു മെല്ലെ
പ്രായം... പെണ്ണെ നിൻ പ്രായം
കള്ളക്കണ്ണോടെന്നും പമ്മുന്ന കണ്ടേ
മോഹം ... ദാഹിക്കും മോഹം

വെള്ളിക്കൈകൾ മെയ്യിൽ ചുറ്റും നേരം

വെള്ളിക്കിണ്ണം തുള്ളുന്നുള്ളിന്നുള്ളിൽ
ഇളം മഞ്ഞിൻ തണുവോടെ
പുലരുന്നു നീ‍യകലേ
കണ്ണെഴുതിയ കനവുകളായിരങ്ങളാടി
തമ്മിൽ തമ്മിൽ നമ്മൾ നേദിച്ചില്ലേ?
( കണ്മണീ.. )

കൈയെത്തും ദൂരെത്തിന്നും കാണാൻ‌കിതച്ചൂ
നെഞ്ചം..... നാണത്തിൻ നെഞ്ചം

തുള്ളിത്തേനോ നീട്ടും പൂക്കാലം നീ
സ്വന്തം .. ഇന്നെന്റെ സ്വന്തം
മാരിത്തെന്നൽ നിന്നെ തേടി തേടി
പീലിക്കണ്ണിൻ ചന്തം കൂടെക്കൂടി

ഒരു നാളും പിരിയാനോ
അരുളല്ലേ നീ മനസ്സേ
നൊന്തുരുകിടുമിരവുകൾ ദൂരെ മാഞ്ഞു മേഘം
നാമൊന്നാകാനിഷ്ടം കൂടുന്നില്ലേ

( കണ്മണീ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanmani kamani

Additional Info

Year: 
2013

അനുബന്ധവർത്തമാനം