കണ്ണൻ പെരുമുടിയൂർ

Kannan Perumudiyoor

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് പെരുമുടിയൂരിൽ ജനിച്ചു. പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജിലായിരുന്നു കണ്ണൻ പെരുമുടിയൂരിന്റെ വിദ്യാഭ്യാസം. സിനിമാ നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടാണ് കണ്ണൻ പെരുമുടിയൂർ ചലച്ചിത്ര മേഖലയിൽ തുടക്കമിടുന്നത്. ഈ പുഴയും കടന്ന്നക്ഷത്രതാരാട്ട് എന്നീ സിനിമകളുടെ നിർമ്മാണത്തിൽ പങ്കാളിയായ അദ്ദേഹം 2001 -ൽ ചേതാരം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്ത് തുടക്കം കുറിച്ചു.

അതിന് ശേഷം 2018 -ൽ ആട്ടക്കഥ എന്ന ചിത്രം സംവിധാനം ചെയ്തു. ശൂദ്രകന്റെ ക്ലാസിക് സംസ്കൃത നാടകമായ മൃച്ഛഘടികത്തിന് കണ്ണൻ പെരുമുടിയൂർ ചലച്ചിത്ര ഭാഷ്യം രചിച്ചു. മലയാള സിനിമയിലെ രണ്ടാമത്തെ സംസ്കൃത സിനിമയായി മൃച്ഛഘടികം അറിയപ്പെടുന്നു. കൂടാതെ ജംഗിൾ.Comകരുവ് എന്നീ സിനിമകളിൽ കണ്ണൻ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ സർഗ്ഗാത്മക മേഖലകളിൽ മാത്രമല്ല, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പോലുള്ള സംഘടനകളിലും സാംസ്കാരിക വേദികളിലും അദ്ദേഹം സജീവമായ സാന്നിധ്യമാണ്.