അഞ്ജന മേനോൻ
മലയാള ചലച്ചിത്ര നടി. അങ്കമാലിയിൽ കെ പി അച്യുതന്റെയും, പി എൻ നിർമ്മലയുടെയും മകളായി ജനിച്ചു. എയർഫോഴ്സ് സ്ക്കൂളിലായിരുന്നു അഞ്ജനയുടെ വിദ്യാഭ്യാസം. ക്രൈസ്റ്റ് കോളേജ് ബാംഗ്ലൂരിൽ നിന്നും ഹ്യൂമൻ റിസോഴ്സിൽ നിന്നും ഡിഗ്രിയും പി.ജിയും കഴിഞ്ഞു. പഠനത്തിനുശേഷം കുറച്ചുകാലം ടൈംസ് ഓഫ് ഇന്ത്യയിൽ എച്ച് .ആർ മാനേജരായി ജോലി ചെയ്തു. അതിനോടൊപ്പം തന്നെ അഞ്ജന മോഡലിംഗിലും ഏർപ്പെടാൻ തുടങ്ങി.
രാജേഷ് പിള്ള സംവിധാനം ചെയ്ത് 2011-ൽ ഇറങ്ങിയ ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് അഞ്ജന മേനോൻ ചലച്ചിത്രാഭിനയം തുടങ്ങുന്നത്. തുടർന്ന് 3 ഡോട്ട്സ്, സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, 1971 ബിയോണ്ട് ബോർഡേഴ്സ് - പുതിയ സിനിമ, മീസാൻ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. Red Alert/High Alert,Chennai Nagaram എന്ന ഒന്നിലധികം ഭാഷകളിൽ (തെലുങ്കു,കന്നഡ,മലയാളം,തമിഴ്) റിലീസ് ചെയ്ത സിനിമയിൽ അഞ്ജന പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്തമായ പല ബ്രാൻഡുകളുടെയും പരസ്യ ചിത്രങ്ങൾക്ക് അഞ്ജന മോഡലായിട്ടുണ്ട്.