ഉയിരിന്‍ വരമായി

ഉയിരിന്‍ വരമായി  അരികില്‍ നീ ഓമല്‍ വാവേ
പറയാന്‍ അറിയില്ലിതിലേറെ ഉണ്ണിപ്പൂവേ
മിഴിയില്‍ മഴവില്‍ കലയോടെ
കരളില്‍ കുളിരിന്‍ മഴപോലെ
ഇനി വേണ്ടൊരു പുണ്യമെനിക്കോ നീയില്ലാതെ
ഇനിയില്ലൊരുജന്മമെനിക്കോ നീയില്ലാതെ

മുന്നില്‍ തിരിപോലെ മിന്നും
പൊന്നിന്‍കുടമായ പൊന്നേ
തെന്നും തറമേലെ നീന്തും
കണ്ണിന്‍ കണിയേ
അമ്മയ്ക്കുള്ളോരമ്മുക്കുട്ടി 
ഉമ്മപ്പൂവോ ചൂടട്ടെ
അമ്മിഞ്ഞപ്പാല്‍ ഇഷ്ടംപോലെ
ഉണ്ണിച്ചുണ്ടില്‍ പെയ്യട്ടെ
കുടു കുടെ വളരുക നീ
എന്‍ കണ്മണിയേ

കൊച്ചെലിവാലന്‍ മീശ മിനുക്കി
പച്ചിലകൊണ്ടീ തൊപ്പിയിണക്കി
മൂച്ചു പിടിക്കുന്നേ മക്കൾ മൂച്ചു പിടിക്കുന്നേ
പിച്ചനടക്കും പീക്കിരിയിന്നോ
കച്ചമുറുക്കും പോക്കിരി പോലെ
ചുറ്റിനടക്കുന്നേ എങ്ങും ചുറ്റിനടക്കുന്നേ
കളിയില്‍ ചിരിയില്‍
കൊതിയുള്ളൊരീ നാളില്‍
മനം മധുരം നിറയെ
നുണയുന്ന ചേലോടെ
കളിവീടു് കുഞ്ഞിക്കിളിക്കൂടു പോലായിതാ
ദാണണ്ടാണ്ട..ദാണണ്ടാണ്ട..
ഉഗ്രൻ ഗെറ്റപ്പാ വമ്പൻ സെറ്റപ്പാ
നെഞ്ചിൽ തീയപ്പാ ചുണ്ടിൽ സിപ്പപ്പാ

പേടിത്തൊണ്ടന്മാരേ ഓടിപ്പൊക്കോ ദൂ‍രെ
തംബുരു മീട്ടി തരികിട കാട്ടി
ചാക്കിലൊതുക്കാൻ നോക്കേണ്ടാ
ഇക്കിളി കൂട്ടി കലപില കൂട്ടി
കൂട്ടിലടക്കാൻ പോരണ്ടാ
കുന്തമെടുത്തോ ലുട്ടാപ്പികളെ
റോങ് നമ്പറിന്മേൽ കുത്തേണ്ടാ
ഉഊ ഉ‌ഉ‌ഊഉഊ
ഉഊ ഉ‌ഉ‌ഊ.ഉഊ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
uyirin varavayi

Additional Info

Year: 
2013

അനുബന്ധവർത്തമാനം