കല്യാണമാണേ കളമൊഴി മൈനയ്ക്കു്

തന്താനേ തന്താനന്താനേ
തനതന്താനന്താനേ

തലനരച്ചവര്‍ പറഞ്ഞുവെച്ചതില്‍
പതിരില്ലെന്നത് നേരാണേ
സമയമെത്തുമ്പം നിനച്ചിരുന്നതിലപ്പുറം
തന്നവനാരാണേ
അല്ലേലും ഇന്നാട്ടില്‍ കാര്യത്തിന്‍ തീര്‍പ്പെല്ലാം
ആ വാനത്തെ കാർ‌ന്നോരാണേ

കല്യാണമാണേ കളമൊഴി മൈനയ്ക്ക്
കനവുകള്‍ കാണാനൊരു മാരന്‍ കൂട്ടു വന്നേ (2 )
കല്യാണമാണേ കളമൊഴി മൈനയ്ക്കു്
കനവുകള്‍ കാണാനൊരു മാരന്‍ കൂട്ടു വന്നേ
കുരവയിട്ടതു കാറ്റ് ഇതു കാത്തിരുന്ന നാള്
പന്തലിട്ടതു മാനം ഇരു മനസ്സിലും തുടി മുഴക്കം (2 )

പൂവാല്‍ പൈങ്കിളിയേ കൊതിച്ചാല്‍ കല്യാണം വരുമോ
പണ്ടേ വെച്ചതിനെ നിനച്ചാല്‍ മാറ്റാനൊക്കിടുമോ
കല്യാണമാണേ കളമൊഴി മൈനയ്ക്കു്
കനവുകള്‍ കാണാനൊരു മാരന്‍ കൂട്ടു വന്നേ
ഹേ ഹേ ഹയ്യയ്യാ ഹയ്യോ ഹയ്യോ ഹയ്യയ്യോ
പെണ്ണുമലമേലേ താമസിക്കുവോനും
പെണ്ണു വന്നുചേരാന്‍ ആഹാ നേരമുണ്ടു നേരം
ഒന്നും വേണ്ട കണ്ണും വേണ്ട
വിൺ വിളക്കു രണ്ടും വേണ്ടാ
നല്ലൊരുത്തി കൂട്ടായി വന്നാല്‍
ഓ ഓ പുഞ്ചിരിച്ചു നേരായി നിന്നാൽ

തകിട തകിട താളത്തില്‍
തകിലു മുറുകി നെഞ്ചത്തിൽ
പകലുമിരവും ആഘോഷം
തകിട തകിട ഓഹോ ഹോ
കല്യാണമാണേ കളമൊഴി മൈനയ്ക്കു്
കനവുകള്‍ കാണാനൊരു മാരന്‍ കൂട്ടു വന്നേ
ആഹാ ആഹാ ഓഹോ
ഏഹേയ് ചന്ദിരന്റെ ഓഹോ ചാരെ താരനിര പോലെ
ചേര്‍ന്നിരുന്നു പെണ്ണേ നീ കൊതിച്ച രാവ്
നാടുനീളെ പന്തല്‍ വേണ്ട
നാദസ്വരമേളം വേണ്ട
രണ്ടുമനം ഒന്നായി മാറാന്‍ ഓ
നന്മ മതി നന്നായി വാഴാന്‍

തകിട തകിട താളത്തില്‍
തകിലു മുറുകി നെഞ്ചത്തിൽ
പകലുമിരവും ആഘോഷം
തകിട തകിട ഓഹോ ഹോ
(കല്യാണമാണേ കളമൊഴി മൈനയ്ക്കു്)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalyanamane kalamozhi mainaykk