ഈ സ്നേഹമുകിലിൽ മഴയിലൊരുനാൾ
ഈ സ്നേഹമുകിലിൻ മഴയിലൊരുനാൾ
കുഞ്ഞുപുഴ നമ്മൾ
മോഹമോടെ ഒന്നുചേരും ഏകനദിയായി
ഇരുളിൻ കയം വന്നഴലെഴുതി
ഒടുവിൽ സ്വയം പൊന്നഴകെഴുതി
ദൂരത്തെ വേണ്‍തീരം തേടി
ഓരോരോ കിന്നാരം മൂളി
സ്വപ്നത്തിൻ മുത്തുള്ളിൽ പേറി
ചിരിനുരകൾ ചൂടി
ഓ ഓ ഓഹോ ..ഓ ഓ ഓഹോ
ഈ സ്നേഹമുകിലിൻ മഴയിലൊരുനാൾ
കുഞ്ഞുപുഴ നമ്മൾ
മോഹമോടെ ഒന്നുചേരം ഏകനദിയായി
കന്നിവേയിലഴകിൽ വിടരും
കണ്ണിണയിലുള്ളോരു ലഹരി
ഉള്ളിലൊഴുകും നല്ല കുളിരിൽ
നമ്മളത് കനലാക്കി
ഒരു മനം ഒരു സ്വരം
ഉരുവിടും കിളികളായി
ഉയിരുകൾ ഒരു തണൽ
വഴിയിലെ പഥികരായി
ആത്മാവിൻ കാതിൽ ഇന്നോരോമൽ കൊഞ്ചൽ
രാരീരത്താളം വന്നാറാടുന്നില്ലേ നെഞ്ചിൽ
ഓ ഓ ഓഹോ ..ഓ ഓ ഓഹോ
ഈ സ്നേഹമുകിലിൻ മഴയിലൊരുനാൾ
കുഞ്ഞുപുഴ നമ്മൾ
മോഹമോടെ ഒന്നുചേരം ഏകനദിയായി
ജന്മലത പടരും തൊടിയിൽ
നന്മയുടെ തേൻകനി നിറയെ
നാള് കൊഴിയെ നാള് വിരിയെ
പോന്നുമണി വിളയുന്നേ
മധുരിതം മധുരിതം മനസ്സിലെ പകലുകൾ
പ്രിയതരം പ്രിയതരം
ഇരവിലെ കനവുകൾ
പാലാഴി തെന്നൽ വന്നോടുന്നേ മണ്ണിൽ
താരാട്ടിൻ ഈണം കല്ലോലങ്ങളല്ലേ ചുണ്ടിൽ
ഓ ഓ ഓഹോ ..ഓ ഓ ഓഹോ
ഈ സ്നേഹമുകിലിൻ മഴയിലൊരുനാൾ
കുഞ്ഞുപുഴ നമ്മൾ
മോഹമോടെ ഒന്നുചേരം ഏകനദിയായി