ജയസുധ കപൂർ
മദ്രാസിലെ ഒരു തെലുഗു കുടുംബത്തിൽ നിഡുഡവൊലു രാമേശ്വര റാവു(ബിസിനസുകാരൻ)വിന്റേയും ജോഗുലാംബയുടേയും മകളായി സുജാത നിഡുഡവൊലു എന്ന ജയസുധ കപൂർ ജനിച്ചത്. അവരുടെ അമ്മയുടെ സഹോദരിയാണ് പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിർമ്മല. 1972 -ൽ Pandanti Kapuram എന്ന തെലുഗു സിനിമയിൽ ബാലനടിയായിട്ടായിരുന്നു ജയസുധയുടെ അരങ്ങേറ്റം അതേവർഷം തന്നെ Kula Gouravam എന്ന തമിഴ് സിനിമയിൽ ബാലനടിയായി തമിഴിലും തുടക്കം കുറിച്ചു.
1975 -ൽ Lakshmana Rekha എന്ന തെലുഗു സിനിമയിലൂടെ നായികയായി. തുടർന്ന് തെലുഗു,തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ നായികയായി ജയസുധ അഭിനയിച്ചു. Jyothi, Adavi Ramudu, Sivaranjani, Premabhishekam, Meghasandesam... തുടങ്ങിയവ ജയസുധയുടെ ശ്രദ്ധേയമായ തെലുഗു സിനിമകളാണ്. 1975 -ൽ രാസലീല എന്ന സിനിമയിൽ നായികയായാണ് ജയസുധ മലയാളത്തിൽ എത്തുന്നത്. തുടർന്ന് തിരുവോണം, റോമിയോ, ശിവതാണ്ഡവം, സരോവരം, ഇഷ്ടം, ബാലേട്ടൻ.. എന്നിവയുൾപ്പെടെ പത്തിലധികം മലയാള സിനിമകളിൽ അവർ അഭിനയിച്ചു.
മികച്ച നടിയ്ക്കുള്ള Nandi Awards (ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡ്) – നിരവധി തവണ ജയസുധയ്ക്ക് ലഭിച്ചിട്ടുണ്ട്. 2009 -ൽ രാഷ്ട്രീയത്തിൽ ഇറങ്ങിയ ജയസുധ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 2009-2014 കാലത്ത് സെക്കൻഡറാബാദ് നിയോജക മണ്ഡലത്തിൽ നിന്ന് എം എൽ എ ആയിരുന്നു. പിന്നീട് അവർ കോൺഗ്രസ് വിട്ട് YSR കോൺഗ്രസ് പാർട്ടിയിൽ അംഗമായി.
പരേതനായ നിതിൻ കപൂർ ആയിരുന്നു ജയസുധയുടെ ഭർത്താവ്. രണ്ട് മക്കളാണ് അവർക്കുള്ളത്.


