പാർത്ഥിപൻ
ചെന്നൈയിലെ ഒരു തെലുഗു കുടുംബത്തിലാണ് പാർത്ഥിപൻ ജനിച്ചത്. Vedikkai Manidhargal എന്ന തമിഴ് ചിത്രത്തിൽ സംവിധാന സഹായിയായിക്കൊണ്ടാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് Ranuva Veeran എന്ന ചിത്രത്തിൽ ക്രെഡിറ്റ് ചെയ്യാത്ത റോളിൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. 1989 -ൽ Pudhea Paadhai എന്ന സിനിമ സംവിധാനം ചെയ്യുകയും അതിൽ നായകവേഷം ചെയ്യുകയും ചെയ്തുകൊണ്ട് പാർത്ഥിപൻ സംവിധാനരംഗത്ത് തുടക്കം കുറിച്ചു.
തുടർന്ന് Pondatti Thevai, Pullakuttikaran, Bharathi Kannamma, Nee Varuvai Ena, എന്നിവ ഉൾപ്പെടെ നിരവധി തമിഴ് സിനിമകളിൽ പാർത്ഥിപൻ അഭിനയിച്ചു. പതിനാറ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2001 -ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പാർത്ഥിപൻ മലയാളത്തിലെത്തുന്നത്. അതിനുശേഷം മാധവ് രാംദാസ് സംവിധാനം ചെയ്ത മേൽവിലാസം എന്ന സിനിമയിലും രാജേഷ് നായർ സംവിധാനം ചെയ്ത എസ്കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിലും അഭിനയിച്ചു. അഭിനയത്തിന് പുറമേ പാർത്ഥിപൻ ചില തമിഴ് സിനിമകളിൽ ഗാനങ്ങൾ എഴുതുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത Pudhea Paadhai(1989), House Full(1998) എന്നീ സിനിമകൾ മികച്ച സിനിമകൾക്കുള്ള ദേശീയ പുരസ്ക്കാരത്തിന് അർഹമായി. പാർത്ഥിപൻ സംവിധാനം ചെയ്ത Oththa Seruppu Size 7(2019) എന്ന ചിത്രം ദേശീയ തലത്തിൽ സ്പെഷൽ ജൂറി അവാർഡും കരസ്ഥമാക്കി. കൂടാതെ സംസ്ഥാനം ചലച്ചിത്ര പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ പാർത്ഥിപന് ലഭിച്ചിട്ടുണ്ട്.


