തൊത്തൂ തൊത്തൂ തൊത്തിത്തോ
തൊത്തൂ തൊത്തൂ തൊത്തിത്തോ
വാതൂനെ തൊടാൻ കിട്ടൂല്ല
കിന്താന്തം കിന്താന്തം
കിന്താന്തം കിതു കിന്താന്തം
ആന പെത്തെതൊരാട്
ആടിനെന്തൊരു ചേല്
കൊമ്പു രണ്ടും മേലോട്ട്
കാലു നാലും താഴോട്ട് (തൊത്തൂ)
ആട് വെശന്നു കരഞ്ഞാല്
ആന കൊടുക്വോ പാല് (2)
ആനപ്പാലിൻ നെറമെന്ത്
ആനേപ്പോലെ കറുപ്പാണോ (തൊത്തൂ)
മാനം നോക്കി പറന്നോടും
പച്ചവാലൻ തത്തേ (2)
വാതും വല്യൊരു ചെറക് വാങ്ങും
നാളെ കൂടെ പറക്കും
ആന പെത്തെതൊരാട്
ആടിനെന്തൊരു ചേല്
കൊമ്പു രണ്ടും മേലോട്ട്
കാലു നാലും താഴോട്ട് (തൊത്തൂ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
thothuu thothuu thothitho
Additional Info
Year:
1982
ഗാനശാഖ:

