അഴകിൽ മഞ്ഞുമണി

അഴകിൽ മഞ്ഞുമണി പൊൻകൊലുസ്സും ചാർത്തിയെൻ
അരികെ നാണവുമായ് വന്നു നിന്നോളേ
മഴവിൽ പൂങ്കുലതൻ ഏഴുനിറപ്പുവുകൾ
പതിവായ് എൻ മുടിയിൽ ചൂടിത്തന്നോനെ
നീ എന്നാണീ എന്നോമൽ ചിങ്കാരിയായേ
ഓ എന്നെ ഞാൻ കാണുന്ന കണ്ണാടിയായി
നിന്നെ നടാടേ കണ്ടപ്പം ചിങ്കാരിയായി
നീ എന്റേയും ചേലോലും കണ്ണാടിയായി
 

അഴകിൽ മഞ്ഞുമണി പൊൻകൊലുസ്സും ചാർത്തിയെൻ
അരികെ നാണവുമായ് വന്നു നിന്നോളേ
മഴവിൽ പൂങ്കുലതൻ ഏഴുനിറപ്പുവുകൾ
പതിവായ് എൻ മുടിയിൽ ചൂടിത്തന്നോനെ

 

മാർകഴിക്കുളിരിൽ നിന്റെ മാറിലന്നൊരുനാൾ
ഇറ്റുചൂടിനു ചേർന്നൊതുങ്ങിയൊരാറ്റപ്പൈങ്കിളി ഞാൻ
അന്തിചെന്മുകിലിൻ അഴകുള്ള നിൻ കനവുകളിൽ
ചുണ്ടുകൊണ്ടൊരു മിന്നിമിന്നണ പൊട്ടുകുത്തി ഞാൻ
കൊന്നകൾ തന്നല്ലോ കിങ്ങിണി മെയ്യാരം
ഞാനിട്ടു തന്നോട്ടെ താരകപുഞ്ഞാരം
കൊതി തോന്നി വീണ്ടുമകലേ പഴയനാളിലെത്തുവാൻ
തമ്മിലാദ്യം കണ്ട പുഴയും കടവുമൊന്നു കാണുവാൻ
പിന്നെ കാനകത്തിങ്കളിൻ ചിത്തിരത്തോണിയിലൊന്നിച്ചുരാവുറങ്ങുവാൻ ഹോയ്
അഴകിൽ മഞ്ഞുമണി പൊൻകൊലുസ്സും ചാർത്തിയെൻ
അരികെ നാണവുമായ് വന്നു നിന്നോളേ
മഴവിൽ പൂങ്കുലതൻ ഏഴുനിറപ്പുവുകൾ
പതിവായ് എൻ മുടിയിൽ ചൂടിത്തന്നോനെ

 

ഞാറ്റുവേലയൊന്നിൽ ചെറു ചേമ്പിലക്കുടയിൽ
ഓടിവന്നെന്റെ കൈക്കുറുമ്പിന്റെ നോവറിഞ്ഞവൾ നീ
എന്റെ കണ്ണുകളിൽ നിന്നും വീണമുത്തുകളും
കങ്കണപ്പൊട്ടും നിന്റെ നെഞ്ചിലു കാത്തു വെച്ചവൻ നീ
ഇത്തിരി കൊഞ്ചില്ലേ പെണ്ണിന്റെ കാതോരം
ഒത്തിരി കൂടല്ലെ ചെക്കന്റെ പുന്നാരം
ഒരുപാടു നമ്മൾ പിണങ്ങിയിണങ്ങി കഴിഞ്ഞ നാളുകൾ
അന്നു പാട്ടിലൂടെ മനസ്സു തുറന്നു പറഞ്ഞ വാക്കുകൾ
ഓളിച്ചു കേട്ടൊരു കറുമ്പിപൂങ്കുയിലിണ്ടക്കി പാടണല്ലോ ഹോയ്
 

അഴകിൽ മഞ്ഞുമണി പൊൻകൊലുസ്സും ചാർത്തിയെൻ
അരികെ നാണവുമായ് വന്നു നിന്നോളേ
മഴവിൽ പൂങ്കുലതൻ ഏഴുനിറപ്പുവുകൾ
പതിവായ് എൻ മുടിയിൽ ചൂടിത്തന്നോനെ
നീ എന്നാണീ എന്നോമൽ ചിങ്കാരിയായേ
ഓ എന്നെ ഞാൻ കാണുന്ന കണ്ണാടിയായി
നിന്നെ നടാടേ കണ്ടപ്പം ചിങ്കാരിയായി
നീ എന്റേയും ചേലോലും കണ്ണാടിയായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
azhakil manjumani

Additional Info

Year: 
2012

അനുബന്ധവർത്തമാനം