കൈയ്യിൽ കൈചേരും

കൈയ്യിൽ കൈചേരും മെയ്യിൽ മെയ് ചേരും
കാലത്തിൻ കൂട്ടുകാരു ഞങ്ങൾ
ഇന്നല്ലെന്നെന്നും മണ്ണിൻ നേട്ടങ്ങൾ
കൊയ്തീടും കൈക്കരുത്തു ഞങ്ങൾ
കണിപൊന്നിൻ പതക്കങ്ങൾ അണിഞ്ഞീടുന്നൊരീ ഞങ്ങളോ
കൊടുംകാറ്റേ കടിഞ്ഞാടിൽ കുടുക്കീടാൻ പോരുന്നീതാ…
ഓ ഓ ഓ ഓ ഓ……….
തന്താന തന്താന തന്താന താനനന
തന്താന തന്താന തന്താന താനതന


വന്നെ വന്നെ വന്നെ വന്നൊന്നിച്ചൊന്ന് നിന്നെ
ഈ ദൈവത്തിന്റെ നാടിന്നു പൂവാടിയാകാൻ
പെണ്ണെ പെണ്ണെ പെണ്ണെ  ഏയ് കണ്ണിപെണ്ണെ മണ്ണേ
നിൻ കൗമാരത്തിൻ മെയ്യാകെ പൂവമ്പ് നൽകാൻ
പൂവാലന്മാരെ ദൂരേ ചെങ്കണ്ണന്മാരേ ദൂരേ
കണ്ണേറും കൊണ്ടീ  ദൂരേ പോരാടാൻ വന്നാലോ
നാടിൻ വയ്യാവേലി ക്രൂരന്മാരെല്ലാം തീരുമേ
ഇന്നു പൊന്നോണമേ പൊന്നോണമേ
തന്നു പൊന്നാര്യനനേ പൊന്നാര്യനനേ
തന്താന തന്താന തന്താന താനനന
തന്താന തന്താന തന്താന താനതന


കൈയ്യിൽ കൈച്ചേരും മെയ്യിൽ മെയ് ചേരും
കാലത്തിൻ കൂട്ടുകാരു ഞങ്ങൾ
ഇന്നല്ലെന്നെന്നും മണ്ണിൻ നേട്ടങ്ങൾ
കൊയ്തീടും കൈക്കരുത്തു ഞങ്ങൾ
ഓ ഓ ഓ ഓ ഓ……….

വേനൽ തീയ്യിൽ പൊള്ളും നിൻ നീറും മെയ്യിൽ  പെയ്യാൻ
വന്നോടിക്കൂടും മേഘം ഞാൻ മുകിൽ കന്യകേ
തന്നം പിന്നം പെയ്യും വെണ്മാരി ചേറിൽ മുങ്ങും
കണ്ണാടികിണ്ണം പോലീ നിൻ നാടൻ ചന്തമേ
നിൻ കാലിൽ കൊഞ്ചം താളം നിന്നുള്ളിൽ മുത്തിൻ മേളം
നീയെന്നിൽ പെയ്യുന്നോളം നിൻ കാതിൽ ചാരത്തോ
ഈറൻ ചുണ്ടാലോരു സമ്മനം നൽകാം എന്നുമേ
വീശും പൂന്തെന്നലേ പൂന്തെന്നലേ
പോരൂ ആറാടി നീ  ആറാടി നീ
കൈയ്യിൽ കൈച്ചേരും മെയ്യിൽ മെയ് ചേരും
കാലത്തിൻ കൂട്ടുകാരു ഞങ്ങൾ
ഇന്നല്ലെന്നെന്നും മണ്ണിൻ നേട്ടങ്ങൾ
കൊയ്തീടും കൈക്കരുത്തു ഞങ്ങൾ
കണിപൊന്നിൻ പതക്കങ്ങൾ അണിഞ്ഞീടുന്നൊരീ ഞങ്ങളോ
കൊടുംകാറ്റേ കടിഞ്ഞാടിൽ കുടുക്കീടാൻ പോരുന്നീതാ…
ഓ ഓ ഓ ഓ ഓ……….