ഗോപാലഹൃദയം
ആ…ആ…ആ…
സഗമപനിസാ..നി..സഗമപനിധാ…പാ…നിസഗമപനിധാ…
ഗോപാലഹൃദയം പാടുന്ന നേരം
കാളിന്ദി പോലും ശ്രുതി ചേർന്നു പോയ്
കാണ്മതെല്ലാം മായാപ്രകൃതീഭാവം… പ്രണയതരളം (ഗോപാലഹൃദയം)
പരിഭവമോ പറയൂ രാധേ
കടമിഴിയിൽ ലീലാമാധവമോ (പരിഭവമോ)
നിന്റെ മനോഹരസോമലതാഗൃഹം ((നിന്റെ)
തുറന്നു തരൂ വീണ്ടും
നീയെൻ രാഗോന്മാദം (ഗോപാലഹൃദയം)
കവിളിണയിൽ പുളകം ചൂടി
പ്രിയസഖി നീ എന്നിൽ ചേർന്നുണരൂ
കവിളിണയിൽ…
കവിളിണയിൽ പുളകം ചൂടി
പ്രിയസഖി നീ എന്നിൽ ചേർന്നുണരൂ
നീയില്ലയെങ്കിലീ ഗോപകുമാരന്റെ
അനുരാഗം വെറുതേ
പാടൂ നീയെൻ ഗോപികേ (ഗോപാലഹൃദയം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Gopalahridayam
Additional Info
Year:
1996
ഗാനശാഖ: