ആരാധനാവിഗ്രഹം
ആ…ആ…
ആരാധനാവിഗ്രഹം തേടിയിന്നും
പൂജാരിയായ് ഞാനിതാ വന്നു നിൽപ്പൂ
അനുരാഗപൂജയിൽ പ്രണയോപഹാരമായ്
ഇനിയെന്തു വേണമോമലേ (ആരാധനാ)
മൃദുചുംബനം നൽകവേ കരളിലിളനീർ കുളിർമഴ
പതിനേഴിലെ മധുരമോ ചൊടികളിൽ ( മൃദുചുംബനം)
നീരാടുമീ സ്വർണ്ണമാൻപേടയെ
കണ്ടു കൊതിപൂണ്ടണയരുതേ നീ പൗർണ്ണമീ (ആരാധനാ)
നിൻ പൂവിരൽ തഴുകവേ
നാദസിരകൾ സാന്ദ്രമായ്
കവിതയൊഴുകീ മന്ദ്രമാം മൊഴികളിൽ (നിൻ പൂ)
വനമുല്ലയിൽ നല്ലിളം ചില്ലയിൽ
മംഗളാശംസകൾ നേരുകയായ് രാക്കിളീ (ആരാധനാ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aradhana vigraham
Additional Info
Year:
1996
ഗാനശാഖ: