കബീർ തളിക്കുളം
പരേതനായ വലിയകത്ത് ഇബ്രാഹിം ഫാത്തിമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തവനായി തൃശൂർ ജില്ലയിലെ തളിക്കുളത്ത് ജനിച്ച കബീർ കൈതക്കല്‍ സിനി ആര്‍ട്സ് ക്ലബ്ബിന്‍റെ വേദി കളിലൂടെ ഗാനാലാപന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
നാട്ടിക എസ്. എന്‍. കോളേജിലും തൃശൂര്‍ കേരള വര്‍മ്മ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ പൂങ്കുന്നം ആര്‍. വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ഇദ്ദേഹം വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ 'പതിനേഴിൻ്റെ പൂങ്കരളിൽ .. ' എന്ന ഗാനം ശ്രേയാ ഘോഷലിനൊപ്പം പാടികൊണ്ടാണ് ചലച്ചിത്രഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്.
ഓ എൻ വി കുറുപ്പിൻ്റെ വരികൾക്ക്, വിദ്യാധരൻ മാഷ് സംഗീതം നൽകിയ 'ഋതുമംഗലം' എന്ന ആൽബത്തിലും, കെ എസ് ചിത്രയോടൊപ്പം, 'വിഷുപ്പക്ഷിയുടെ പാട്ട്" എന്ന ആൽബത്തിലും, ശരത് സംഗീതം നൽകിയ 'ചിത്ര പൗർണ്ണമി' യിലും സൈനുദ്ദീൻ ഖുറൈഷി യുടെ 'മെഹ്റാൻ', 'മാശാ അല്ലാഹ് എന്നീ ആൽബ ങ്ങളിലും, ഓ. എൻ. വി. യുടെ മകൻ രാജീവ് ഒരുക്കിയ 'രജനീഗന്ധി' എന്നീ ആൽബങ്ങളിലും പാടിയിട്ടുണ്ട്.


