ഹരീഷ്

Hareesh Telugu Actor

തെലുങ്ക്, ഹിന്ദി, മലയാളം ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ചലച്ചിത്ര നടനും നിർമ്മാതാവുമാണ് ഹരീഷ് കുമാർ. ഹൈദരാബാദ് സ്വദേശിയായ അദ്ദേഹം, ബാലതാരമായി Muddula Koduku എന്ന തെലുഗു സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി തെലുഗു, കന്നഡ, ഹിന്ദി സിനിമകളിൽ ബാലനടനായി അഭിനയിച്ചു.

1988 -ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഡെയ്സി എന്ന സിനിമയിൽ നായകനായിക്കൊണ്ട് ഹരീഷ് ബാലനടനിൽ നിന്നും മുതിർന്ന നടനായി അഭിനയിക്കാൻ തുടങ്ങി. അതിനുശേഷം ഇവളെന്റെ കാമുകി(മന്മഥൻ)ആയിരം ചിറകുള്ള മോഹംമൗനദാഹം... എന്നിവയുൾപ്പെടെ പത്തിലധികം മലയാള സിനിമകളിൽ ഹരീഷ് അഭിനയിച്ചു. തെലുങ്കിൽ ഡി. രാമാനായിഡു നിർമ്മിച്ച് ഹരീഷ് നായകനായി 1990 -ൽ റിലീസ് ചെയ്ത Prema Khaidi എന്ന ചിത്രം വലിയ വിജയമായതോടെയാണ് നായകനെന്ന നിലയിൽ ചുവടുറപ്പിച്ചത്. ഇതിന്റെ ഹിന്ദി റീമേക്കായ Prem Qaidi വഴി ഹരീഷ് ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. കരിഷ്മ കപൂർ ആയിരുന്നു ഈ ചിത്രത്തിലെ നായിക. തെലുഗു, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ രണ്ട് നന്ദി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയീട്ടുണ്ട്. 1983 -ൽ മികച്ച ബാലതാരത്തിനുള്ള അവാർഡും, 1996 -ൽ 'ഓഹോ നാ പെല്ലാന്റ' എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി അവാർഡുമാണ് അദ്ദേഹത്തിന് ലഭിച്ചത്.