തമ്പ്രാനേ ഈ ലോകം വാഴും
തമ്പ്രാനേ ഈ ലോകം വാഴും ദൈവത്തമ്പ്രാനേ
കണ്ണില്ലേ കണ്ണീരിന്നീണം കേൾക്കാൻ കാതില്ലേ
സ്വപ്നങ്ങൾ വിൽക്കുന്നൂ ഞങ്ങൾ
ദുഃഖം നെഞ്ചിലേറ്റുവാങ്ങുന്നൂ
(തമ്പ്രാനേ - കാതില്ലേ)
സ്നേഹത്തിൻ മുത്തും തേടീ മോഹത്തിര നീന്തി
ശോകത്തിൻ ചിപ്പികൾ കെട്ടിയ ഹൃദയങ്ങൾ തേങ്ങീ
തെരുവിന്റെ ആത്മാക്കൾ കരിമഷിക്കോലങ്ങൾ
വിശപ്പിന്റെ വേദാന്തങ്ങൾ മടുത്ത വർഗ്ഗങ്ങൾ
വിധിയുടെ കൈയിൽ വികൃതിയായ് തീരും
വെറും കളിപ്പാട്ടങ്ങൾ ഈ മനുഷ്യർ
ഇനിവേണ്ട ഞങ്ങൾക്ക് സ്വർഗ്ഗരാജ്യസൗഖ്യം
(തമ്പ്രാനേ - നെഞ്ചിലേറ്റുവാങ്ങുന്നൂ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thambrane ee lokam
Additional Info
ഗാനശാഖ: