ഡാഫോഡിൽ പൂവു നീ
ഡാഫോഡിൽ പൂവു നീ...പൂത്തു നിൽക്കുന്നു
ഡാവിഞ്ചി ശില്പമായ് നീ നോക്കി നിൽക്കുന്നു..
മലനിരയുടെ മടികളിലിതാ....പ്രണയകാലം
മധുശലഭം പോലെ നീ.. എന്നെ മൂടുന്നു
ഡാഫോഡിൽ പൂവു ഞാൻ.... പൂത്തു നിൽക്കുന്നു
ഡാവിഞ്ചി ശില്പമായ് ഞാൻ നോക്കി നിൽക്കുന്നു
കരിമിഴികളിൽ കണി വിടരുന്നു തളിരിളമിതളുകൾ ഇളകുന്നു
കാണാക്കനവിൻ താളിൽ നീ കവിതകളെഴുതി തരുന്നു
കരിമിഴികളിൽ കണി വിടരുന്നു തളിരിളമിതളുകൾ ഇളകുന്നു
കാണാക്കനവിൻ താളിൽ നീ കവിതകളെഴുതി തരുന്നു
പുതിയ ചിറകുകൾ അണിഞ്ഞു നാം
ചെല്ലക്കാറ്റിൻ ലില്ലിപ്പൂക്കൾ തിങ്ങിപ്പൊങ്ങും കുന്നിന്മേലേ
മേലേ മേലേ...മേലേ മേലേ...ലാലാ..ലാ.മേലേ..മേലേ..(ഡാഫോഡിൽപ്പൂവു നീ )
മഴ കൊഴിയുന്നു മലരുലയുന്നു മലകളിൽ അരുവികൾ ഉറയുന്നു
മഞ്ഞു പുതപ്പിൽ മൂടി... കുഞ്ഞു കിനാവിൽ മുങ്ങി
മഴ കൊഴിയുന്നു മലരുലയുന്നു മലകളിൽ അരുവികൾ ഉറയുന്നു
മഞ്ഞു പുതപ്പിൽ മൂടി... കുഞ്ഞു കിനാവിൽ മുങ്ങി
അകലെ മുകിലു പോൽ ഉയരെ നാം
ദൂരത്താരോ പാടും പാട്ടിൻ താളം തേടി തെന്നിപ്പോകാം (ഡാഫോഡിൽപ്പൂവു നീ )