തീവേനൽ പെറ്റ പൂക്കൾ
ധേനാ...ധേനാ...ധേനാ..ധിരനാ.....
തീവേനൽ പെറ്റ പൂക്കൾ പോലെ വേദനകൾ പൂക്കാം
വീണപൂവിൻ കാവിൽ നിന്നും വിരഹ ഗാനം കേൾക്കാം
സ്വർണ്ണ വർണ്ണച്ചിരി തിര മേലെ കണ്ണീർക്കടൽ കാണാം
കുഞ്ഞുമോഹത്തുകിലാകെ പിഞ്ഞിപ്പിഞ്ഞി പോകാം വേഗം
എങ്ങോട്ടീ യാത്ര ജന്മമേ എന്തിനീ മാത്ര കാലമേ ദിക്കേതോ എന്നും (തീവേനൽ പെറ്റ)
കൊട്ടാരം മേലേ സുഖ കാമനകൾ...
പെട്ടെന്നു താഴെ തെരുവീഥിയിതിൽ..
പുന്നാരം ചൊല്ലും മണി മൈനമകൾ
പിന്നാലെ മൂളും അഴൽ പല്ലവികൾ
അരുണോദയച്ചോപ്പിൽ അസ്തമയമുണ്ടേ
പകൽ കൂന്തൽ കെട്ടിലിന്നും ആതിര വർണ്ണമുണ്ടേ
വേനൽ പെറ്റ പൂക്കൾ പോലെ വേദനകൾ പൂക്കാം
വീണപൂവിൻ കാതിൽ നിന്നും വിരഹ ഗാനം കേൾക്കാം
സ്വപ്നങ്ങൾ നീന്തും ജല രേഖകളിൽ..
സ്വർഗ്ഗങ്ങൾ മുങ്ങീ നിലത്താഴുകയായ്...
കെങ്കേമം പാടും ഗസൽ ഗീതികളിൽ..
സന്താപം ചൂടും ശ്രുതി ചേരുകയായ്..
ഹേയ് പെണ്ണേ പെയ്തു തീരാൻ കണ്ണീരിന്നുമുണ്ടോ
കൂടിയാടിച്ചേരാൻ നിന്റെ കൂട്ടുകാരൻ ഇന്നുമുണ്ടോ
വർണ്ണച്ചിരിത്തിര മേലെ കണ്ണീർക്കടൽ കാണാം
കുഞ്ഞുമോഹത്തുകിലാകെ പിഞ്ഞിപ്പിഞ്ഞി പോകാം വേഗം
എങ്ങോട്ടീ യാത്ര ജന്മമേ എന്തിനീ മാത്ര കാലമേ ദിക്കേതോ എന്നും (തീവേനൽ പെറ്റ)