കാറ്റേ നീ കണ്ടോ

ഹോ കാറ്റേ നീ കണ്ടോ എൻ ചുണ്ടിൽ ഒരു ചുംബനമുദ്ര
കടലോളം സ്നേഹം തേടിവന്നൂ എൻ പ്രിയനതു തന്നൂ
നെഞ്ചിലെ ചൂടിലവനെ ചേർത്തുകിടത്തിക്കഥ പറയുമ്പോൾ
ഒരു കനവിൻ പൊൻചിറകിൽ പറന്നിടും ഞാൻ പൂത്തുമ്പിയായ്...
(കാറ്റേ നീ - പ്രിയനതു തന്നൂ)

ഇതിലേയൊഴുകും പുഴയിൽ പ്രണയ
പൂമഴ പെയ്തോ പൈങ്കിളിയേ
മഴയിൽ നനയാനവനും വരുവിൻ പൂങ്കാറ്റേ
അവനെ കുളിരിൽ പൊതിയാൻ സിരയിൽ
പ്രേത്തിരയായ് നിറയും ഞാൻ
മടിയിലിരുത്തി മധുരക്കനവുകൾ ചൊല്ലും ഞാൻ
എന്നാലും നീയൊരു പൂവായ് മയങ്ങുമീ
താരാട്ടിന്നീണം തന്നൂ - നിൻ സ്നേഹം
(കാറ്റേ നീ - പ്രിയനതു തന്നൂ)

അഴകാൽ വിരിയും അവന്റെ മനസ്സും
കളങ്കമില്ലാ കണ്ണുകളും
പണയം വാങ്ങീ പകരം ഹൃദയം നൽകീ ഞാൻ
ഈ കളിവീട്ടിൽ കൂട്ടിനുവരുമോ
വിരുന്നുകാരാ നീ വരുമോ
ഒരുക്കിവെയ്ക്കാം പ്രിയതരമെല്ലാം നിനയ്ക്കായ് ഞാൻ
ചെന്നങ്ങായ് പോയാലും നീയെന്റെ മാത്രം
ജീവനിൽ താളം തന്നൂ - നിൻ പ്രേമം
(കാറ്റേ നീ - ഞാൻ പൂത്തുമ്പിയായ്)
(കാറ്റേ നീ - പ്രിയനതു തന്നൂ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaatte nee kando

Additional Info

അനുബന്ധവർത്തമാനം