ഞാൻ പിറന്ന നാട്ടിൽ

ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍
ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം

ഇടിഞ്ഞുപൊളിഞ്ഞൊരാക്ഷേത്രത്തില്‍
നടതുറന്നിരുന്നൊരു കാലം
പൂപോലുള്ളൊരു പുലയിപ്പെണ്ണിനെ 
പൂജാരി മയക്കിയെടുത്തു

ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍
ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം

പുലയിപ്പെണ്ണിന്നുള്ളിലെ ചിപ്പിയില്‍
പുതിയൊരു മുത്തുവളര്‍ന്നപ്പോള്‍
പുലയന്‍ - മകളെ - ബലിക്കല്‍പ്പുരയില്‍
കുരുതികൊടുത്തു - കുരുതികൊടുത്തു

ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍
ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം

അടഞ്ഞുകിടക്കുമാ ക്ഷേത്രത്തില്‍
അവളുടെ ചിലമ്പൊലി കേള്‍ക്കാം
പാതിരയായാല്‍ കാണാം അവിടെ
തീപാറും അവളുടെ മിഴികള്‍

ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍
ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Njan piranna naattil

Additional Info

അനുബന്ധവർത്തമാനം