കളിപ്പിൽ വാഴും

കളിപ്പിൽ വാഴും ശ്രീഭുവനേശ്വരീ

അമലേ വിമലേ കൈവല്യകാരിണീ

കനിവിൻ നിറമാല ചാർത്തി നീ നില്ക്കുമ്പോൾ

ഉൽസവമടിയങ്ങൾക്കെന്നും, അമ്മേ

ഉൽസവമടിയങ്ങൾക്കെന്നും

 

നിൻ ദിവ്യ കാരുണ്യ കിരണങ്ങളണിയുമ്പോൾ

കരളിൽ കമലങ്ങൾ വിരിയുന്നൂ

ചിന്മുദ്രാങ്കിത കലിതേ ദേവീ

അഭയമേകൂ ജഗദീശ്വരീ

 

നിന്നേക്കുറിച്ചു ഞാൻ പാടുന്ന പാട്ടുകൾ

സപ്തസ്വരഗംഗയാകേണം

അതിലൊരു തൂവെള്ള താമര മലരിൽ

അഴകായ് നീ ഉണരേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalippil Vaazhum

Additional Info

അനുബന്ധവർത്തമാനം