തിരുവുൽസവനാളിൽ

തിരുവുൽസവനാളിൽ കാവടി-

യാടീ പൂങ്കാറ്റ്, തൃ-

പ്പുലിയൂർക്കരവാഴും ദേവനു

തിരുവാകച്ചാർത്ത്

തെക്കുനിന്നതു കൂടാനെത്തീ

ചെറുനാട്ടിലെഗുഹനുണ്ണി

വടക്കിരിക്കും ചേട്ടൻ തുമ്പി-

ക്കൈയൻ കൂടവിടെത്തി 

അമ്പലമുറ്റത്തൻപൊടുസോദര-

രമ്പോ കളിയാടീ

 

ഉണ്ണികൾ തൻ കളിവേലകൾ കണ്ടക-

താരു കുളിർത്തു രമാകാന്തൻ

അരികെ വിളിച്ചു വരാതവർ ഗരുഡനു-

പിറകേയോടി പിടിക്കാനായ്

വെണ്ണതരാം ഞാൻ പാലുതരാം ഞാൻ

കേട്ടൊരു മട്ടവർ കാട്ടീല

തലയിൽ കയ്യും താങ്ങിയിരുന്നിനി-

എന്തെന്നോർത്താൻ ഗോവിന്ദൻ

 

ശങ്കരനൊരുനാൾ ചൊന്നതു മനസിലു-

ദിച്ചൂ മലരവിൽ കല്ക്കണ്ടം

അടയും വച്ചതു കണ്ടുകൊതിച്ചേ

ഗണപതിയോടിയടുത്തെത്തീ

ഉരിയരിശർക്കരചേർത്തതിമധുരമൊ-

രരവണകൂട്ടി ശ്രീകാന്തൻ

ശരവണനും വന്നരികേ, മാധവ

മടിയിലിരുന്നുകഴിപ്പായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiruvulsavanaalil

Additional Info

അനുബന്ധവർത്തമാനം